നേപ്പാളിൽ പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിനായി മലയാളികളുടെ സന്നദ്ധ സംഘവും രംഗത്ത്. കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രത്യേക കേരള റസ്ക്യൂ ടീമാണ് സ്വമേധയാ ദുരന്തമുഖത്ത് എത്തിയത്.
നിലവിൽ സൈന്യത്തിനൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുന്നതിനുള്ള ഔദ്യോഗിക അനുമതിക്കായി ഈ സംഘം അധികൃതരെ സമീപിച്ചിട്ടുണ്ട്. നേപ്പാളിലെ ദുരന്തബാധിത സാഹചര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് കൂരാചുണ്ട് സ്വദേശികളായ നാലംഗ സംഘം അടിയന്തരമായി കാഠ്മണ്ഡുവിലേക്ക് പുറപ്പെട്ടത്.
അന്താരാഷ്ട്ര തലത്തിലടക്കം നിരവധി രക്ഷാപ്രവർത്തനങ്ങളിൽ മുൻപ് പങ്കാളിയായിട്ടുള്ള രഞ്ജിത്ത് ഇസ്രയേൽ ഈ സംഘത്തിന് നേതൃത്വം നൽകുന്നുണ്ട്. രഞ്ജിത്ത് ഇസ്രയേലിനെ കൂടാതെ ബിജു, സാദിഖ്, റിനോജ് എന്നിവരാണ് സംഘത്തിലുള്ള മറ്റ് അംഗങ്ങൾ.
രണ്ട് ദിവസം മുൻപാണ് തങ്ങൾ കാഠ്മണ്ഡുവിൽ എത്തിച്ചേർന്നതെന്ന് രഞ്ജിത്ത് ഇസ്രയേൽ വ്യക്തമാക്കി. ദുരന്തമേഖലയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അടക്കമുള്ള ഔദ്യോഗിക കേന്ദ്രങ്ങളുമായി സംഘം ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

