ഗുരുതരമായ കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എം.വി.ഷിജുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സുമനസ്സുകളുടെ കനിവ തേടുന്നു. കഴിഞ്ഞ ഒരു മാസമായി എറണാകുളം ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ് തൊടുപുഴ കാഞ്ഞിരമറ്റം മേക്കാട്ട് സ്വദേശിയായ 44 കാരനായ ഷിജു.
അടിയന്തരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുക മാത്രമാണ് ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി ഏകദേശം 40 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ള ഈ കുടുംബത്തിന് ഇത്രയും വലിയ തുക ഒറ്റയ്ക്ക് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിലവിൽ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ട് കൊണ്ടുപോകുന്നത്.
തൊടുപുഴയിലെ ഒരു പലചരക്ക് മൊത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷിജു. എന്നാൽ രോഗാവസ്ഥ ഗുരുതരമായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അദ്ദേഹത്തിന് ജോലിക്ക പോകാൻ കഴിയുന്നില്ല.
കുടുംബത്തിന്റെ ആകെയുള്ള ഏക ആശ്രയം ഈ രോഗിക്ക് ലഭിക്കുന്ന സുമനസ്സുകളുടെ സഹായം മാത്രമാണ്. ചെറിയ സഹായങ്ങൾ പോലും ഈ നിർധന കുടുംബത്തിന് വലിയ ആശ്വാസമാകും.
ചികിത്സയ്ക്കുള്ള തുക സമാഹരിക്കുന്നതിനായി ഷിജുവിന്റെ മാതാവ് ഗിരിജയുടെയും വാർഡ് കൗൺസിലർ രേണുക രാജശേഖരൻന്റെയും പേരിൽ തൊടുപുഴ ഫെഡറൽ ബാങ്കിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ താഴെ പറയുന്നവയാണ്:
അക്കൗണ്ട് നമ്പർ: 11210100337460
ഐഎഫ്എസ്സി കോഡ്: FDRL0001121
യുപിഐ ഐഡി: girija3@fbl
ഫോൺ നമ്പർ: 8075029663
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

