സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ പ്രൊക്യൂർമെന്റ് അഥവാ പർച്ചേസിങ് വിഭാഗത്തിലെ തസ്തികകളിൽ 70 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കി ഉത്തരവായി. മെയ് 31 മുതൽ ഈ പുതിയ നിയമം രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.
മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്. സൗദി സ്റ്റാൻഡേർഡ് ക്ലാസിഫിക്കേഷൻ ഓഫ് ഒക്യുപേഷനുകൾ നിർവചിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കാണ് നിയമം ബാധകമാകുക.
പ്രധാനപ്പെട്ട 12 തസ്തികകൾ
പർച്ചേസിങ്, ലോജിസ്റ്റിക്സ് വിഭാഗങ്ങളിലെ 12 പ്രധാന തൊഴിൽ ശീർഷകങ്ങളിലാണ് ഈ സ്വദേശിവത്കരണം നിർബന്ധമാക്കിയിട്ടുള്ളത്.
ഇവ താഴെ പറയുന്നവയാണ്:
പ്രൊക്യുർമെൻറ് മാനേജർ, പ്രൊക്യുർമെൻറ് പ്രതിനിധി, കോൺട്രാക്ട് മാനേജർ, വെയർഹൗസ് കീപ്പർ, ലോജിസ്റ്റിക്സ് മാനേജർ, വെയർഹൗസ് മാനേജർ, ടെൻഡർ സ്പെഷ്യലിസ്റ്റ്, പ്രൊക്യുർമെൻറ് സ്പെഷ്യലിസ്റ്റ്, ഇ-കൊമേഴ്സ് സ്പെഷ്യലിസ്റ്റ്, മാർക്കറ്റ് റിസർച്ച് സ്പെഷ്യലിസ്റ്റ്, വെയർഹൗസ് സ്പെഷ്യലിസ്റ്റ്, പ്രൈവറ്റ് ലേബൽ സപ്ലൈ സ്പെഷ്യലിസ്റ്റ്. നിരീക്ഷണവും നടപടികളും
നിയമം നടപ്പിലാക്കുന്നത് ഉറപ്പുവരുത്താൻ മാനവ വിഭവശേഷി മന്ത്രാലയം ഇതിനകം തന്നെ കർശനമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെ വലിയ തുക പിഴയും കർശനമായ നിയമനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി പൗരന്മാർക്ക് സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിനും പ്രൊക്യൂർമെന്റ് മേഖലയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമാണ് മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളെ വാർത്തെടുക്കാനും സ്വകാര്യ മേഖലയിലെ നിർണായക സ്ഥാനങ്ങളിൽ അവരുടെ സാന്നിധ്യം ഉറപ്പാക്കാനും ഈ തീരുമാനത്തിലൂടെ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

