അന്താരാഷ്ട്ര വനിതാ ആരോഗ്യ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ മോണരോഗങ്ങളും ഹൃദയാരോഗ്യവും തമ്മിലുള്ള അവിഭാജ്യ ബന്ധത്തെക്കുറിച്ച് വിപുലമായ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ചിന്റെ കീഴിലുള്ള വിമൻസ് ഡെന്റൽ കൗൺസിലാണ് പുത്തനങ്ങാടി സെന്റ് തോമസ് ഗേൾസ് ഹൈസ്കൂളിൽ ഈ ഉദ്യമം നടപ്പിലാക്കിയത്.
പുത്തനങ്ങാടി യൂണിറ്റിലെ കുടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിച്ച ഈ പരിപാടി മുനിസിപ്പൽ കൗൺസിലർ അഡ്വ. ടോം കോര ഉദ്ഘാടനം നിർവഹിച്ചു.
ഐഡിഎ സെൻട്രൽ കേരള കോട്ടയം ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിധീഷ് മൗലാന ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ ഡോ. അരവിന്ദ് പി. മുഖ്യപ്രഭാഷണം നടത്തി.
വായ്ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, സ്ത്രീകളിൽ കണ്ടുവരുന്ന മോണരോഗങ്ങൾ ഹൃദയാരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു. വിമൻസ് ഡെന്റൽ കൗൺസിൽ പ്രതിനിധികളായ ഡോ.
വീണാ കൃഷ്ണൻ, ഡോ. അമൃത വി.എസ്, സിഡിഎച്ച് പ്രതിനിധി ഡോ.
അബി എന്നിവർ ആശംസകൾ നേർന്നും വിഷയങ്ങൾ അവതരിപ്പിച്ചും സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

