വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവാവിൻ്റെ ദീർഘനാളത്തെ ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. തൊടുപുഴ തെക്കുംഭാഗം പാലംകുന്നേൽ ജോമിൻ ജോണി (22) ആണ് ഉപജീവനവും തുടർചികിത്സയും പ്രതിസന്ധിയിലായതോടെ സാമ്പത്തിക സഹായം അഭ്യർത്ഥിക്കുന്നത്.
കഴിഞ്ഞ ജൂലൈ 22-ന് വെങ്ങല്ലൂരിൽ വെച്ച് കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് ജോമിന് ദാരുണമായി പരുക്കേൽക്കുന്നത്. തലയ്ക്ക് ഗുരുതരമായ ക്ഷതമേറ്റതിനെ തുടർന്ന് യുവാവിനെ അടിയന്തര ന്യൂറോ സർജറിക്ക് വിധേയനാക്കിയിരുന്നു.
ഇനി ദീർഘകാലത്തെ ന്യൂറോ ചികിത്സയും തീവ്രമായ ഫിസിയോ തെറപ്പിയും അത്യാവശ്യമാണെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. മകന് കൂട്ടായി ആശുപത്രിയിൽ നിന്ന അമ്മയ്ക്കും ഇതിനിടെ അപകടം സംഭവിച്ചത് കുടുംബത്തെ കൂടുതൽ ദുരിതത്തിലാക്കി.
മകനെ പരിചരിക്കുന്നതിനിടെ ആശുപത്രിയിൽ നിന്നിറങ്ങി റോഡ് കുറുകെ കടക്കവേയാണ് അമ്മ സിജി അപകടത്തിൽപെടുന്നത്. പരുക്കേറ്റ സിജിയും നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഒരേസമയം രണ്ടുപേരുടെ ചികിത്സാച്ചെലവുകൾ താങ്ങാനാവാതെ വന്നതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചികിത്സാ സാഹായാർഥം സിജി ജോണിയുടെ പേരിൽ തെക്കുംഭാഗം എസ്ബിഐ (SBI) ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

