മുൻ തമിഴ് ബിഗ് ബോസ് താരവും നടിയുമായ മരിയ ജൂലിയാന തമിഴകത്തെ രാഷ്ട്രീയ സാഹചര്യങ്ങളിലും നടൻ വിജയിയുടെ പാർട്ടിയായ ടിവികെയ്ക്കെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. താൻ നേരിട്ട
കടുത്ത സൈബർ അതിക്രമങ്ങളും മാനസിക പീഡനങ്ങളും കാരണം തന്റെ ആദ്യ ഗർഭം അലസിയെന്ന് നടി വെളിപ്പെടുത്തി. ഈ സംഭവങ്ങൾക്ക് പിന്നിൽ വിജയ് ആണെന്നും താരം ആരോപിക്കുന്നു.
വിജയ് രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്തും തൃഷയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ജൂലി രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതിന് പിന്നാലെ തനിക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായെന്നും 15 ലക്ഷം രൂപയുടെ കിഡ്നി തട്ടിപ്പ് കേസ് ആരോപണത്തിന് പിന്നിലും ടിവികെ പ്രവർത്തകരാണെന്നും ജൂലി പറഞ്ഞു. ഇവർക്കെതിരെ കഴിഞ്ഞ മാസം എട്ടുപേരെ പ്രതിചേർത്ത് നടി പോലീസിൽ പരാതി നൽകുകയും മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
സംഭവം വിശദീകരിച്ചുകൊണ്ട് ജൂലി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:
“ഒരു ടിവികെ അനുഭാവിയും അഭിഭാഷകനുമാണ് എനിക്കെതിരെ വന്ന കേസുകൾക്ക് പിന്നിൽ. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു എന്റെ വിവാഹം.
ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടമായി. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ ഞങ്ങൾക്ക് നഷ്ടമായി.
ഓൺലൈനിൽ ഉയർന്ന സൈബർ ബുള്ളിയിംഗ് കാരണം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ഞാൻ. അത് കാരണമാണ് എൻ്റെ കുഞ്ഞ് മരിച്ചത്.
എനിക്ക് വേണമെങ്കിൽ ഇക്കാര്യം സഹതാപത്തിനായി ഉപയോഗിക്കാം. പക്ഷേ അത് ഞാൻ ചെയ്യില്ല.
എന്നെയും കുടുംബത്തെ അപകീർത്തിപ്പെടുത്ത കാര്യങ്ങളാണ് അവർ നടത്തുന്നത്. അത് കാരണം ഒരു സ്ത്രീ ടിവികെയ്ക്ക് എതിരെ സംസാരിച്ചത് കൊണ്ടാണ്.
ഒരു മനസാക്ഷിയും ഇല്ലാതെ നിങ്ങൾ(ടിവികെ) അവളുടെ(ജൂലി) പേരിനെ ഇല്ലാതാക്കി.”
തുടർന്ന് വികാരാധീനയായി പൊട്ടിക്കരഞ്ഞുകൊണ്ട് നടി കൂട്ടിച്ചേർത്തു:
“എൻ്റെ കുട്ടി നഷ്ടപ്പെട്ടതിന് ഉത്തരവാദി വിജയ് അണ്ണനാണ്. അദ്ദേഹം അത് നേരിട്ട് ചെയ്യില്ല !
പക്ഷേ അദ്ദേഹം അവരോട് ഒന്ന് പിന്മാറാൻ പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു. എനിക്ക് നഷ്ടമായത് ഒരിക്കലും നഷ്ടമാകില്ലായിരുന്നു.” തന്റെ കുടുംബത്തെയും വ്യക്തിജീവിതത്തെയും ലക്ഷ്യമിട്ട് നടക്കുന്ന ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ജൂലിയാനയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

