നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കി സിബിഐ.
മരണദിവസം നടന്ന സംഭവങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിനായി അന്വേഷണസംഘം ഇന്നലെ ട്വിഷയുടെ വസതിയിൽ എത്തി സംഭവങ്ങൾ പുനരാവിഷ്കരിച്ചു. കേസിൽ അറസ്റ്റിലായ അമ്മായിഅമ്മ ഗിരിബാല സിംഗ് ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു.
പുനരാവിഷ്കരണത്തിനിടെ ഡമ്മി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന നടത്തി. പ്രതികളുടെയും ദൃക്സാക്ഷികളുടെയും മൊഴികളിൽ നിലനിൽക്കുന്ന വൈരുദ്ധ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിബിഐ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.
കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ട്വിഷയെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സമർത്ഥ് ട്വിഷയെ താഴെയിറക്കിയെന്നും, അമ്മ ഗിരിബാല സിംഗ് കെട്ടഴിച്ചുവെന്നുമാണ് നിലവിൽ ലഭിച്ചിട്ടുള്ള മൊഴി.
സംഭവത്തിൽ വിരമിച്ച ജില്ലാ ജഡ്ജിയായ ഗിരിബാല സിംഗിനും സമർത്ഥിനുമെതിരെ ട്വിഷയുടെ കുടുംബം ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാലയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ, വ്യാഴാഴ്ചയാണ് സിബിഐ ഇവരെ അറസ്റ്റ് ചെയ്തത്.
സമർത്ഥ് നിലവിൽ കസ്റ്റഡിയിലാണ്. ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷയും സമർത്ഥും തമ്മിലുള്ള പരിചയം ആരംഭിക്കുന്നത്.
വിവാഹം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടപ്പോഴായിരുന്നു ദാരുണ സംഭവം. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും അമ്മായിഅമ്മയും നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം പരാതിപ്പെടുന്നു.
ട്വിഷയുമായുള്ള മകന്റെ വിവാഹം കുടുംബത്തിന് യോജിച്ചതല്ലെന്ന് ഗിരിബാല നിരന്തരം അധിക്ഷേപിച്ചിരുന്നതായും ആരോപണമുണ്ട്. ഭർതൃവീട്ടുകാരുടെ സമ്മർദ്ദത്താലാണ് ട്വിഷ ഗർഭഛിദ്രം നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
ഈ കേസിൽ ഇന്നലെ നടന്ന തെളിവെടുപ്പും പുനരാവിഷ്കരണവും വരും ദിവസങ്ങളിൽ നിർണ്ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

