ചങ്ങനാശേരിയിൽ നടന്ന സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർനടപടികൾ സംബന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു.
പുതിയ സാരഥികളായി എം.എ. ദേവസ്യ മുളവന (പ്രസിഡന്റ്), പി.എ.
സാലി (വൈസ് പ്രസിഡന്റ്), പി.എസ്. ബാബു (സെക്രട്ടറി), ജി.
രവിശങ്കർ (ജോയിന്റ് സെക്രട്ടറി), രാജു വർഗീസ് (ട്രഷറർ) എന്നിവരെ യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. വരും വർഷങ്ങളിൽ വയോജനങ്ങളുടെ ക്ഷേമവും സേവനവും ലക്ഷ്യമാക്കി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

