അമേരിക്കയുമായി മധ്യസ്ഥർ മുഖേന നടത്തിവന്ന ചർച്ചകൾ നിർത്തിവെക്കാൻ ഇറാൻ തീരുമാനിച്ചു. ഗസ്സയിലും ലെബനനിലും ഇസ്രയേൽ നടത്തുന്ന സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് തസ്നീം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ലെബനനിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യം ഏപ്രിൽ എട്ടിന് അമേരിക്കയുമായി ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. ലെബനനിൽ വെടിനിർത്തൽ നടപ്പിലാക്കാതെ അമേരിക്കയുമായി യാതൊരുവിധ കരാറുകൾക്കും പ്രസക്തിയില്ലെന്നും ഇറാൻ വ്യക്തമാക്കി.
അതേസമയം, മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന മുന്നറിയിപ്പും ഇതിനൊപ്പമുണ്ട്.
ലോകത്തെ പ്രധാന ജലപാതകളിലൊന്നായ ബാബ് എൽ-മാൻഡെബ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഭരണകൂടം അനുമതി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

