കോട്ടയം ഹോളി ഫാമിലി ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം മഹാത്മാഗാന്ധി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്തു.
പുതിയ അധ്യായന വർഷത്തിൽ വിദ്യാലയത്തിലേക്ക് എത്തിയ വിദ്യാർത്ഥികൾക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ഊഷ്മളവും വർണ്ണാഭവുമായ സ്വീകരണമാണ് ഒരുക്കിയത്. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.
ഫാ. റൊണാൾഡ് മാത്യു പുത്തൻ പറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ വി.എം. ബിജു, പിടിഎ പ്രസിഡന്റ് ജെ.
രാജേഷ്, മുൻസിപ്പൽ കൗൺസിലർ ജോഫി മരിയ ജോൺ, അധ്യാപകൻ ജോബി ജോൺസൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

