കൊച്ചിയിലെ മരട് കൊട്ടാരം ജങ്ഷനിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പരിഹാരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥാപിച്ചിരുന്ന ബോർഡ് ആണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനത്തിനിടെ തകർത്തത്. മേയ് 27-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ ഇ ഡി പരിശോധന നടത്തിയതിൽ പ്രതിഷേധിച്ച് സിപിഎം നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം നടന്നത്.
ഫ്ലക്സ് ബോർഡ് തകർത്ത നടപടിക്കെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തുകയും മരട് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് ലോക്കൽ സെക്രട്ടറി ഉൾപ്പെടെ പത്ത് പേർക്കെതിരെ മരട് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയുണ്ടായി.
തുടർന്ന് ഇരുപാർട്ടികളും തമ്മിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഫ്ലക്സ് ബോർഡ് വീണ്ടും സ്ഥാപിക്കാൻ തീരുമാനമായതെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ പീറ്റർ വ്യക്തമാക്കി. സിപിഎം പ്രാദേശിക നേതൃത്വം ബോർഡ് നിർമ്മാണത്തിനുള്ള ചെലവ് വഹിക്കുകയും തൊഴിലാളികളെ ഉപയോഗിച്ച് അത് വീണ്ടും സ്ഥാപിക്കുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

