മുദ്രപ്പത്ര വിതരണ രംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും, സർക്കാർ ഖജനാവിനുണ്ടാകുന്ന വരുമാന നഷ്ടം ഒഴിവാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്റ്റാംപ് വെണ്ടേഴ്സ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സംഘടനയുടെ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.പി.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.മോഹൻകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ എൻ.വി.ശ്രീധരൻ നമ്പൂതിരി, സജീന്ദ്രൻ, രാധാകൃഷ്ണൻ നായർ, ജയിംസ്.എം.ശാമുവേൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ബി.മോഹൻ കുമാർ (പ്രസിഡന്റ്), എൻ.വി.ശ്രീധരൻ നമ്പൂതിരി (സെക്രട്ടറി) എന്നിവരെയാണ് പുതിയ ചുമതലകളിലേക്ക് തെരഞ്ഞെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

