മാനന്തവാടി ∙ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭൂമി നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷൻ കേരള ചരിത്രത്തിലെ നവ്യാനുഭവമെന്ന് റവന്യു മന്ത്രി കെ. രാജൻ.
പട്ടയ അസംബ്ലിയിൽ ഉയർന്നുവന്ന പ്രത്യേക വിഷയങ്ങൾ ഇതിനായി സജ്ജമാക്കിയ ഡാഷ് ബോർഡ് മുഖേന പരിശോധിച്ച് പട്ടയങ്ങൾ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മാനന്തവാടി താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയ മേള ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടയ വിതരണത്തിൽ കേരളം അഭിമാനകരമായ മുന്നേറ്റം കൈവരിച്ച വർഷങ്ങളാണ് കടന്നുപോയത്.
ജാതി മത വ്യത്യാസമില്ലാതെ വിവിധ പദ്ധതികളിൽ കേരളം മാതൃക തീർക്കുകയാണ്. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന റവന്യു വകുപ്പ് എല്ലാ ജില്ലകളിലും പട്ടയമേള നടന്നു.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി 10,002 പട്ടയങ്ങൾ വിതരണം ചെയ്തു. അഞ്ചു വർഷത്തിനിടെ 2,33,947 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
വയനാട് ജില്ലയിൽ വൈത്തിരി താലൂക്കിൽ 23, മാനന്തവാടി താലൂക്കിൽ 17 , സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു പട്ടയമടക്കം അതിദരിദ്രർക്കുള്ള ലാൻഡ് അസൈൻമെന്റ് പട്ടയങ്ങൾ വിതരണം ചെയ്തു.
100 ജന്മഭൂമി പട്ടയങ്ങൾ, മൂന്നു ദേവസ്വം പട്ടയങ്ങൾ എന്നിവയും ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ നഗരസഭ ചെയർപഴ്സൻ സി.കെ രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി എന്നിവർ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. മന്ത്രി ഒ.ആർ.കേളു അധ്യക്ഷനായി.
ജില്ലയിൽ നിരവധി കുടുംബങ്ങൾക്ക് ഭൂമിയും രേഖയും ലഭ്യമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സർക്കാർ പ്രഖ്യാപിത ലക്ഷ്യങ്ങൾ നിറവേറ്റി മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയും രേഖയും ലഭ്യമാകാൻ ശേഷിക്കുന്ന ഗുണഭോക്താക്കൾക്ക് കൂടി പട്ടയം ലഭ്യമാകുമെന്നും മന്ത്രി കൂട്ടി ചേർത്തു.
സബ് കലക്ടർ അതുൽ സാഗർ, ലാൻഡ് റവന്യു ഡപ്യൂട്ടി കലക്ടർ കെ.
മനോജ് കുമാർ, ദുരന്തനിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ എം.ജെ അഗസ്റ്റിൻ, തഹസിൽദാർമാരായ പി.യു. സിത്താര, ജയപ്രകാശ്, എം.എസ്.
ശിവദാസൻ, ടി.ബി. പ്രകാശൻ, നഗരസഭ കൗൺസിലർ ബി.ഡി.
അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

