എഐ വന്നാൽ ഇനിയെല്ലാം തകർന്നുപോകും എന്ന ആശങ്ക വേണ്ടെന്നും സാഹചര്യം മാറുന്നതിന് അനുസരിച്ച് ബിസിനസിലും മാറ്റംവരുത്താൻ തയാറാകണമെന്നും ദോഹ ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (ഡിബിഎഫ്എസ്) മാനേജിങ് ഡയറക്ടർ പ്രിൻസ് ജോർജ്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യ തുറക്കുന്നത് വലിയ ബിസിനസ് അവസരങ്ങളാണ്.
തീരുവയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമൊക്കെയായി വലിയ പ്രതിസന്ധികൾ മുന്നിൽവരും. അത്തരം തടസ്സങ്ങൾക്ക് അപ്പുറം അവസരം കണ്ടെത്തി മുന്നേറുമ്പോളാണ് സമ്പദ്വ്യവസ്ഥയും വളരുന്നത്.
ബിസിനസിൽ തുടക്കത്തിൽ ചെയ്തുതന്നെയേ ഇപ്പോഴും ചെയ്യൂ എന്ന കടുംപിടിത്തം വേണ്ട.
അവസരങ്ങൾക്കും സാഹചര്യങ്ങൾക്കുമൊപ്പം ബിസിനസും മാറണം. കുറഞ്ഞ ചെലവിൽ മികച്ച ഉൽപന്നമെന്നതായിരിക്കണം ലക്ഷ്യം.
2005കാലത്ത് നിഫ്റ്റി 5,000 കടക്കുമെന്ന് ഞങ്ങൾ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. എന്നാൽ നിഫ്റ്റി ഇപ്പോൾ അതിനപ്പുറം ഉയർന്നുകഴിഞ്ഞു.
സമ്പദ്മേഖലയുടെ വളർച്ചയാണിത് കാട്ടുന്നത്. ബിസിനസ് വളർച്ചയ്ക്കുള്ള പ്രധാന തടസ്സം ഫണ്ട് അല്ല, മികച്ച ആശയമോ 10 വർഷത്തേക്കെങ്കിലുമുള്ള അവസരങ്ങളെക്കുറിച്ച് ധാരണ ഇല്ലായ്മയോ ആണെന്നും അദ്ദേഹം പറഞ്ഞു.
മലയാള മനോരമ സമ്പാദ്യം മാഗസിന്റെ ആഭിമുഖ്യത്തിൽ കൊച്ചി ലെ മെറിഡിയനിൽ നടന്ന മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റ് 3.0ൽ ‘3-ാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച – ബിസിനസ് വളർച്ചയ്ക്കുള്ള അവസരങ്ങൾ’ എന്ന വിഷയത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള മനോരമ സമ്പാദ്യം ബിസിനസ് 3.0 സമ്മിറ്റിന് പ്രശസ്ത ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സ്ട്രാറ്റജിസ്റ്റ് ഡോ.
ആന്റണി എ. തോമസ് (ഡോ.
ടോണി തോമസ്), ഡിബിഎഫ്എസ് എംഡി പ്രിൻസ് ജോർജ്, കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ചെയർമാൻ ഷിബു തെക്കുംപുറത്ത്, മലയാള മനോരമ മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, കെഎസ്എഫ്ഇ എംഡി ഡോ. എസ്.കെ.
സനിൽ, ബാങ്ക് ഓഫ് ബറോഡ സോണൽ ഹെഡ് പ്രജിത് കുമാർ, ക്രെയ്റ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുനീസ് മുസ്തഫ, അക്ബർ ട്രാവൽസ് റീജണൽ മാനേജർ പി.കെ. ലാൽ, മലയാള മനോരമ സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്.
രാജ്യശ്രീ എന്നിവർ ചേർന്ന് തുടക്കംകുറിച്ചു.
താരിഫ് യുദ്ധം, വെല്ലുവിളികൾ നിറഞ്ഞ പശ്ചാത്തലത്തിലെ ബിസിനസ്, സമ്പദ്വളർച്ചയിലും ഇന്നൊവേഷനിലും സിഎസ്ആറിന്റെ പങ്ക്, ബിസിനസ് വളർച്ചാസ്ഥിരത ഉറപ്പാക്കാൻ ടെക്നോളജി അപ്ഡേറ്റിന്റെ പ്രസക്തി, മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യയുടെ വളർച്ച, എഐ യുഗത്തിലെ സ്റ്റാർട്ടപ്പുകൾ, ജിഎസ്ടി 2.0 തുടങ്ങിയ വിഷയങ്ങളിലായിരുന്നു സമ്മിറ്റിൽ പാനൽ ചർച്ചകൾ.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഒ ജയരാജ് കുളങ്ങര, ട്രാവൻകൂർ കോക്കോടഫ്റ്റ് മാനേജിങ് ഡയറക്ടർ മഹാദേവൻ പവിത്രൻ, ബൈജൂസിന്റെ മുൻ സിഇഒയും എഡ്സ്റ്റാർട്ട് സ്റ്റാർട്ടപ്പ് കൺസൾട്ടിങ് ആൻഡ് അഡ്വസൈറി സ്ഥാപക സിഇഒയുമായ അർജുൻ മോഹൻ, കെഎൽഎം ആക്സിവ എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറത്ത്, ഓൾട്ടിവേറ്റ് സിഇഒ അലി അബു ഹസൻ, ഡിജിഎഫ്എസ് സിഇഒ പ്രിൻസ് ജോർജ്, കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിൽ, കെഎൽഎം ആക്സിവ വൈസ് പ്രസിഡന്റ് എറിൻ ലിസ്ബേത്ത് ഷിബു, നന്തിലത്ത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, അന്ന കിറ്റെക്സ് ഗ്രൂപ്പ് ഡയറക്ടർ ജെഫ് ജേക്കബ്, സാപ്പിയർ സഹസ്ഥാപകൻ കെ.എസ്.
ജ്യോതിസ്, ഗ്രീൻ പെപ്പർ സിഇഒ കൃഷ്ണകുമാർ തുടങ്ങിയവർ വിവിധ പാനൽ ചർച്ചകളിൽ സംസാരിച്ചു.
ബിയോണ്ട് സ്നാക്ക് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ മാനസ് മധു, കെഎൽഎം ആക്സിവ സിഇഒ മനോജ് രവി, ക്രൈറ്റർ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദാദു ഇഫ്ലു റഹ്മാൻ, ജിഎസ്ടി നിയമവിദഗ്ധൻ അഡ്വ.കെ.എസ്. ഹരിഹരൻ, സംസ്ഥാന ജിഎസ്ടി ഗ്രീവൻസ് റിഡ്രസൽ കമ്മിറ്റി അംഗം കെ.എം.
ജോൺ തുടങ്ങിയവരും വിവിധ പാനൽ ചർച്ചകളിൽ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

