കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ബയോ കെമിസ്ട്രി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ കെ.
നിഖിൽ ചന്ദ്രനെയാണ് (34) ക്വാർട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലപ്പുറം സ്വദേശിയാണ് അദ്ദേഹം.
ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ ക്വാർട്ടേഴ്സിൽ എത്തി പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് സംഭവം പുറത്തറിയുന്നത്.
തുടർന്ന് വിവരമറിഞ്ഞ് അധികൃതരെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

