മുള്ളൻകൊല്ലി∙ കത്തിക്കാളുന്ന വേനലിൽ ജലാംശമില്ലാതെ മണ്ണ് വിണ്ടു കീറുന്ന കൊളവള്ളിയിൽ നിറഞ്ഞൊഴുകുന്ന കുഴൽകിണർ മനംനിറയ്ക്കുന്ന കാഴ്ചയായി. ഇവിടുത്തെ കർഷകനായ ചെമ്പനാൽ ജെയിംസ് കാർഷികാവശ്യത്തിനു പുരയിടത്തിൽ നിർമിച്ച കുഴൽകിണറാണിപ്പോൾ നിറഞ്ഞൊഴുകുന്നത്.
ശക്തമായ വേനലിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയപ്പോഴാണ് ജലസേചനാവശ്യം മുന്നിൽ കണ്ട് ഒരു കുഴൽകിണർ നിർമിക്കാൻ ജയിംസ് തീരുമാനിച്ചത്. 55 അടി താഴ്ത്തിയപ്പോൾ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും തുടർന്നങ്ങോട്ട് വലിയ സാധ്യത കണ്ടില്ല.
385 അടി താഴ്ത്തിയശേഷം നിർമാണം അവസാനിപ്പിച്ചു. മഴ പെയ്യുമ്പോൾ വെള്ളമുണ്ടാകുമെന്നു കരുതി കിണർ മൂടിക്കെട്ടിയിട്ടു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞതോടെ കിണർ നിറഞ്ഞൊഴുകാൻ തുടങ്ങി.
മോട്ടറും പൈപ്പുകളും വാങ്ങി കഴിഞ്ഞ ദിവസം കർഷകൻ കൃഷിയിടം നനച്ചു. അന്ന് വെള്ളം കുറഞ്ഞതായി തോന്നിയെങ്കിലും ഇപ്പോഴും പഴയപടി തുളുമ്പിയൊഴുകുന്നു.
ജെയിംസിന്റെ കൃഷിയിടത്തിലെ നീരൊഴുക്ക് കാണാനും ആളുകളെത്തുന്നു. ഈ ജലധാര നിലനിൽക്കട്ടെയെന്നാണ് വീട്ടുകാരുടെ ആഗ്രഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

