ജനപ്രതിനിധികളുടെ പേരുപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച സ്ഥിരം കുറ്റവാളി നിയമപാലകരുടെ പിടിയിലായി. പെരുമ്പാവൂർ എംഎൽഎയുടെ പേഴ്സണൽ അസിസ്റ്റന്റാണെന്ന് തെറ്റിധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പിന് മുതിർന്നയാളെയാണ് പൊലീസ് പിടികൂടിയത്.
കോട്ടപ്പടി ഇടയാത് വീട്ടിൽ സുരേഷ് (42) ആണ് അറസ്റ്റിലായത്. കാഞ്ഞിരക്കാട് സ്വദേശി സജിത്ത് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ജൂലൈ 15നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരനായ സജിത്തിന്റെ മൊബൈൽ ഫോണിലേക്ക് ബന്ധപ്പെട്ട
പ്രതി, എംഎൽഎയുടെ ഓഫീസ് ജീവനക്കാരനാണെന്ന് അവകാശപ്പെട്ട് വിളിക്കുകയായിരുന്നു. എംഎൽഎയുടെ വസതിക്ക് സമീപം താമസിക്കുന്ന ഒരു സ്ത്രീയുടെ ഡയാലിസിസ് ചികിത്സാ ആവശ്യത്തിലേക്കായി സാമ്പത്തിക സഹായം വേണമെന്ന് ആവശ്യപ്പെടുകയും, തുടർന്ന് ഗൂഗിൾ പേ വഴി പണം കൈമാറാൻ നിർദ്ദേശിക്കുകയുമായിരുന്നു.
എന്നാൽ പ്രതിയുടെ സംശയകരമായ പെരുമാറ്റത്തിൽ ആശങ്ക തോന്നിയ സജിത്ത് ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കാട്ടാക്കട, പെരുമ്പാവൂർ, കുറുപ്പംപടി, കോട്ടപ്പടി, കോടാട്, കോതമംഗലം തുടങ്ങിയ പ്രദേശങ്ങളിൽ ഇയാൾക്കെതിരെ സമാന കുറ്റകൃത്യങ്ങൾക്ക് കേസുകളുള്ളതായി പൊലീസ് വ്യക്തമാക്കി. കാട്ടാക്കട
സ്റ്റേഷനിലും സമാനമായ രീതിയിലുള്ള തട്ടിപ്പ് കേസ് ഇയാൾക്കെതിരെയുണ്ട്. പെരുമ്പാവൂർ എസ്എച്ച്ഒ എ.
അക്ഷയ കുമാർ, എസ്ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ, എഎസ്ഐ രതി, സീനിയർ സിപിഒ കെ.ബി.
മാഹിൻഷാ, സിപിഒമാരായ സിബിൻ, നജ്മി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

