കൊച്ചി ∙ മലയാളത്തിലെ ആദ്യ ബിസിനസ് പിച്ച് റിയാലിറ്റി ഷോ ആയ മനോരമ ഓൺലൈൻ എലവേറ്റ് സീസൺ-2ൽ പങ്കെടുത്ത സംരംഭകരെ തേടി കൂടുതൽ നിക്ഷേപങ്ങളും ബിസിനസ് അവസരങ്ങളും. എലവേറ്റിൽനിന്നു ലഭിച്ച നിക്ഷേപ പിന്തുണയ്ക്ക് പുറമേയാണിത്.
ഇൻസ്റ്റന്റ് കരിക്കിൻ വെള്ളം വിപണിയിലെത്തിച്ച ‘നാച്ചുറപ്പിന്’ 50 ലക്ഷം രൂപ നിക്ഷേപം കിട്ടി.
വെൽനെസ് മേഖലയിലെ സ്റ്റാർട്ടപ്പായ ‘ലൈഫ്ഡി’ന് 20 ലക്ഷം രൂപയുടെ എയ്ഞ്ചൽ നിക്ഷേപം ലഭിച്ചു. എലവേറ്റിലും 50 ലക്ഷം രൂപയുടെ നിക്ഷേപം നാച്ചുറപ്പിന് ലഭിച്ചിരുന്നു.
മനോരമ ഓൺലൈൻ എലവേറ്റ് സീസൺ 2 എപ്പിസോഡ് 5 കാണാം
എലവേറ്റിലെ പ്രകടനത്തിന് ശേഷം വലിയ അവസരങ്ങൾ തേടിയെത്തിയെന്നും യുകെ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഏജൻസികളുമായി കരാർ ഒപ്പിടാൻ കഴിഞ്ഞെന്നും ‘ലൈഫ്ഡ്’ സഹസ്ഥാപക ഹരിനേക്ഷണ പറഞ്ഞു.
എലവേറ്റിലെ വിഡിയോ പുറത്തുവന്നതിനു ശേഷം ‘ഇൻസ്റ്റന്റ് കരിക്കിൻ വെള്ളത്തിന്’ പതിവിലും മൂന്നു മടങ്ങ് ഓർഡറുകൾ ലഭിച്ചതായി ‘നാച്ചുറപ്പ്’ സ്ഥാപകൻ ആന്റണി പാത്താടൻ പറഞ്ഞു.
സംരംഭക സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനാണ് മനോരമ ഓൺലൈൻ ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ‘മനോരമ ഓൺലൈൻ എലവേറ്റ്’ സംഘടിപ്പിക്കുന്നത്. ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ, അരോമ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ആൻ സജീവ്, ഹെഡ്ജ് ഇക്വിറ്റീസ് ചെയർമാൻ അലക്സ് കെ.
ബാബു, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം.
ജോസഫ് എന്നിവരാണ് സീസൺ-2ലെ നിക്ഷേപക പാനൽ അംഗങ്ങൾ.
മനോരമ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും യുട്യൂബ് ചാനലിലും എലവേറ്റ് എപ്പിസോഡുകൾ വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6ന് കാണാം. ശനി, ഞായർ ദിവസങ്ങളിൽ രാത്രി 10ന് മഴവിൽ മനോരമയിലും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

