ചെർപ്പുളശ്ശേരി ∙ വീരമംഗലം കാക്കുറുശ്ശി ശിവക്ഷേത്രത്തിനു സമീപത്തെ കാക്കാത്തോടിന് കുറുകെ പുതിയ പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാലം യാഥാർഥ്യമാകുന്നതോടെ പ്രദേശവാസികളുടെ ഏറെ കാലങ്ങളായുള്ള സ്വപ്നമാണ് പൂവണിയുക.
നവകരേള സദസ്സിൽ അനുവദിച്ച രണ്ടു കോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്. നാലു പതിറ്റാണ്ടുകൾക്കു മുൻപ് നിർമിച്ച പഴയ പാലത്തിന്റെ വീതികുറവ് അപകടഭീഷണി ഉയർത്തിയിരുന്നു.
തൃക്കടീരി നായരുപടി ഭാഗത്തു നിന്നുള്ള റോഡിന്റെ കുത്തനെയുള്ള ഇറക്കത്തിലും വളവിലുമുള്ള അപകടാവസ്ഥയിലുള്ള പഴയ പാലത്തിന് പകരമായി പുതിയ പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നവകേരളസദസ്സിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
തുടർന്നാണു പുതിയ പാലത്തിന് രണ്ടു കോടി രൂപ അനുവദിച്ചത്. വളവും കുത്തനെയുള്ള ഇറക്കവും ഒഴിവാക്കാൻ നിലവിലെ പാലത്തിന്റെ കിഴക്കു ഭാഗത്താണു പുതിയ പാലം നിർമാണം.
മുണ്ടൂർ–തൂത നാലുവരിപ്പാതയെയും ചെർപ്പുളശ്ശേരി–ഒറ്റപ്പാലം റോഡിനെയും തമ്മിൽ കൂട്ടിയിണക്കുന്ന പ്രധാന റോഡാണു നായരുപടി–മാങ്ങോട് റോഡ്.
തൃക്കടീരി നായരുപടി മുതൽ വീരമംഗലം സ്കൂൾ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ ഒരു കോടി രൂപ ചെലവിട്ട് ഇതിനകം പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന വീരമംഗലം മുതൽ മാങ്ങോട് വരെയുള്ള നവീകരണത്തിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.
പുതിയ പാലം യാഥർഥ്യമാകുന്നതോ കാലങ്ങളായി നായരുപടി–മാങ്ങോട് റൂട്ടിൽ നിലനിന്നിരുന്ന യാത്രാക്ലേശത്തിനു പരിഹാരമാകും. പാലം ആറു മാസത്തിനകം പൂർത്തിയാക്കി നാടിനു സമർപ്പിക്കാനാകുമെന്ന് പി.മമ്മിക്കുട്ടി എംഎൽഎ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

