ഗൂഡല്ലൂർ ∙ ഊട്ടിയിൽ താപ നില പൂജ്യത്തിനു താഴെ എത്തി. ഊട്ടിയുടെ താഴ്ന്ന പ്രദേശമായ കുതിരപ്പന്തയ മൈതാനം, കാന്തൽ, തലൈകുന്താ പ്രദേശങ്ങളിൽ താപനില മൈനസ് 1 രേഖപ്പെടുത്തി.
അസഹ്യമായ തണുപ്പാണ് ഊട്ടിയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. മഞ്ഞുവീഴ്ചയുടെ മനോഹര ദൃശ്യങ്ങൾ കാണാൻ സഞ്ചാരികളുടെ തിരക്കാണ്.
രാവിലെ 6 മണി മുതൽ 8 മണിവരെ ഈ പ്രദേശങ്ങളിൽ വെള്ളകമ്പളം പുതച്ച ഹിമകണങ്ങൾ കാണാം. സൂര്യതാപമേറ്റാൽ മഞ്ഞ് ഉരുകി ഒലിച്ചു പോകും.
ഊട്ടിയുടെ താഴ്ന്ന പ്രദേശങ്ങളിലാണ് മഞ്ഞു വീഴ്ച രൂക്ഷമായിരിക്കുന്നത്. മഞ്ഞു വീഴ്ച കാണാൻ കേരളത്തിൽ നിന്നുള്ള സഞ്ചാരികൾ രാവിലെ 5 മണിയാകുമ്പോഴേയ്ക്കും തലൈകുന്തയിലെത്തും.
സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട
മഞ്ഞു വീഴ്ച ഊട്ടിയിലെ കർഷകർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ഊട്ടിയുടെ പ്രധാന കൃഷിയായ തേയിലയെ മഞ്ഞു വീഴ്ച ബാധിച്ചു കഴിഞ്ഞു.
മഞ്ഞു വീണാൽ തേയിലച്ചചെടിയുടെ ഇലകൾ ഉണങ്ങിപ്പോകും. മലയോര പച്ചക്കറി കൃഷിയെയും പ്രതികൂലമായി ബാധിച്ചു.
മഞ്ഞു വീഴ്ച ആരംഭിക്കുന്ന പ്രഭാതത്തിൽ തന്നെ പച്ചക്കറികൾ കർഷകർ സ്പ്രിങ്ക്ളർ ഉപയോഗിച്ച് നനയ്ക്കും. വെയിൽ വരുന്നതിന് മുൻപ് തന്നെ കൃഷി നനയ്ക്കണം.
അല്ലാത്ത പക്ഷം ഇലകൾ ഉണങ്ങി കൃഷി നശിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

