മീനങ്ങാടി ∙ റോഡിലടക്കം കടുവയുടെ സാന്നിധ്യമുണ്ടായതോടെ ആശങ്കയിൽ അരിമുള, ഒരപ്പുവയൽ പ്രദേശം. കഴിഞ്ഞ ദിവസമാണ് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യമുണ്ടായത്.
ഒരപ്പുവയലിൽ ഒരാൾ നേരിട്ട് കണ്ടതിനൊപ്പം പലയിടങ്ങളിലും കടുവയുടെ കാൽപാടുകളും കണ്ടെത്തിയതോടെ പ്രദേശത്തുള്ളവരുടെ ആശങ്കയും വർധിച്ചിട്ടുണ്ട്. വനംവകുപ്പ് കാൽപാടുകൾ കടുവയുടെതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി മഴയുണ്ടായതിന് ശേഷം കടുവ അരിമുള റോഡ് മുറിച്ച് കടന്ന് അടുത്ത തോട്ടത്തിലേക്ക് ചാടിയ പോയ രീതിയിലാണ് കാൽപാടുകൾ.
മഴയിൽ തോട്ടത്തിലെ ചെളിയായതിനാൽ കാൽപാടുകൾ റോഡിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കടുവയാണെന്ന സംശയം ഉയർന്നത്.
റോഡിന്റെ ഇരുവശങ്ങളിലെയും തോട്ടങ്ങൾ പരിശോധിച്ചപ്പോൾ കാൽപാടുകളുടെ തുടർച്ച കണ്ടെത്തുകയും ചെയ്തു. ഇതോടെയാണ് പ്രദേശവാസികൾ വനംവകുപ്പിനെ വിവരം അറിയിച്ചത്.
വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കടുവയാണെന്ന സ്ഥീരികരിച്ചു.
റോഡിലും വയലിലും നിറയെ കാൽപാടുകൾ
പതിഞ്ഞിട്ടുണ്ട്. ഒരപ്പുവയലിലെ വാഴക്കൃഷിക്കായി ഒരുക്കിയ സ്ഥലത്താണ് കടുവയുടെ കൂടുതൽ കാൽപാടുകള്ളത്.
പല ഭാഗത്തേക്കായി സഞ്ചരിച്ച കാൽപാടുകൾ വൃക്തമായിട്ടുണ്ട്. അരിമുളയിൽ മഴയുണ്ടായതിന് ശേഷമാണ് കടുവ പോയതെന്നാണ് വിവരം.
എന്നാൽ ഒരപ്പുവയലിൽ ഒട്ടേറെ തവണ സഞ്ചരിച്ച വ്യക്തമായ കാൽപാടുകളുള്ളതിനാൽ ഒന്നിലേറെ തവണ കടുവയെത്തിയതായ സംശയവും ഉയർന്നിട്ടുണ്ട്. ഇതാണ് പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാക്കുന്നത്.
കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ പ്രദേശമായതിനാൽ വന്യമൃഗങ്ങൾക്കടക്കം സ്വസ്ഥമായി കഴിയാൻ സാധിക്കും. അരിമുളയിൽ റോഡിൽ കാൽപാടുകൾ പതി ഞ്ഞ സ്ഥലത്തിന് സമീപത്തെ വീട്ടിൽ സിസിടിവി ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നില്ല.
കടുവയുടെ സാന്നിധ്യം സ്ഥീരികരിച്ചതോടെ പ്രദേശത്തുള്ളവരെല്ലാം പുറത്തിറങ്ങാൻ പോലും പേടിക്കേണ്ട
അവസ്ഥയിലാണിപ്പോൾ. ക്ഷീര കർഷകരായ പലരും ഒറ്റക്ക് അതിരാവിലെ രാവിലെ പാൽ കൊടുക്കാൻ പോകാൻ ഭയമായതിനാൽ പാൽ അളന്നിട്ടില്ല.
പ്രദേശത്തെ തോട്ടങ്ങളിൽ ജോലിക്ക് പോകുന്ന പകുതിയിലേറെ പേരും ഇന്നലെ തൊഴിലിടങ്ങളിൽ ഇറങ്ങിയിട്ടില്ല. കടുവയുടെ സാന്നിധ്യമുണ്ടായതോടെ ഇന്നലെയടക്കം നാട്ടുകാർ കടുവയെ ഭയന്ന് വ്യാപാകമായി പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു.
രാവിലെ വനംവകുപ്പ് അധികൃതർ ഇന്നലെ രാവിലെ പ്രദേശത്തെത്തുകയും കാൽപാടുകൾ പരിശേധിക്കുകയും ചെയ്തു. കടുവയുടെതാണെന്ന് സ്ഥീരികരിച്ചതോടെ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തുകയും ചെയ്തെങ്കിലും കടുവയെ കണ്ടെത്താനായില്ല.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.
കടുവയെത്തിയതോടെ പ്രദേശത്തുള്ളവരുടെ ഭയം ഏറിയിരിക്കുകയാണ്. പലരും ഒറ്റക്ക് യാത്ര ചെയ്യുന്നതടക്കം ആശങ്കയോടെയാണ്.
കടുവ സാന്നിധ്യമുണ്ടായിട്ടും പഞ്ചായത്ത് അനൗൺസ്മെന്റ് അടക്കം ഒരു മുന്നറിയിപ്പും പ്രദേശവാസികൾക്ക് ഇതുവരെ നൽകിയിട്ടില്ല. അവധിക്കാലമായതിനാൽ വീടുകളുടെ മുറ്റത്തും പരിസങ്ങളിലുമെല്ലാം കുട്ടികളടക്കം കളിക്കലൊക്കെ പതിവാണ്.
കൂട് സ്ഥാപിച്ചടക്കം കടുവയെ പിടികൂടിയാലാണ് നാട്ടുകാരുടെ ഭയം മാറുകയുള്ളു.
സുരേഷ് കുമാർ, പ്രദേശവാസി
കടുവയെ നേരിൽക്കണ്ട് സുരേഷ്
ഒരപ്പുവയലിൽ പാട്ടത്തിന് സ്ഥലമെടുത്ത് വാഴക്കൃഷി ചെയ്യുന്ന സി.പി.സുരേഷാണ് കടുവയെ നേരിട്ട് കണ്ടത്. കൃഷിയിടത്തിന്റെ സമീപത്ത് ഫോൺ ചെയ്ത് നിൽക്കുന്നതിനിടെയാണ് കടുവ വയലിൽ നിന്ന് മുകളിലെ തോട്ടത്തിലേക്ക് ചാടിപോകുന്നത് കണ്ടത്.
സുരേഷ് നിൽക്കുന്ന സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെയാണ് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് ആ ഭാഗത്ത് കടുവയുടെ കാൽപാടുകളും കണ്ടെത്തിയത്.
കൃഷിഭൂമിയുടെ പലഭാഗത്തും കാൽപാടുകൾ കണ്ടതോടെയാണ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതും വനംവകുപ്പെന്ന് കടുവാണെന്ന് സ്ഥീരികരിച്ചതും. കടുവയാണെന്ന് സ്ഥീരികരിച്ചതോടെ തൊഴിലാളികളടക്കം ഭയപ്പാടിലാണെന്നും പലരും ജോലിക്കെത്താത്ത അവസ്ഥയുണ്ടെന്നും സുരേഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

