സ്വർണവില ആഭരണപ്രിയർക്ക് പ്രതീക്ഷ സമ്മാനിച്ചും നിക്ഷേപകർക്ക് നിരാശ പകർന്നും കുത്തനെ താഴേക്ക്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നു രാവിലെ വില ഗ്രാമിന് 110 രൂപ ഇടിഞ്ഞ് 14,075 രൂപയായി.
പവന് 880 രൂപ താഴ്ന്ന് 1,12,600 രൂപയും. സ്വർണവില ഇന്ന് കേരളത്തിൽ കുറയുമെന്ന് രാവിലെ ‘
’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇറാനും യുഎസും തമ്മിലെ വെടിനിർത്തലിന്റെ കാലാവധി നീട്ടിയെങ്കിലും ഹോർമുസ് കടലിടുക്ക് ഇപ്പോഴും കലുഷിതമായി തുടരുന്നതും ഇതുമൂലം ക്രൂഡ് ഓയിൽ വില കൂടുന്നതുമാണ് സ്വർണത്തിന് തിരിച്ചടി.
യുഎസ് (ഡബ്ല്യുടിഐ) ക്രൂഡ് വില ബാരലിന് 1.40% ഉയർന്ന് 94.26 ഡോളറിലും ബ്രെന്റ് ക്രൂഡ് വില 1.26% വർധിച്ച് 103.2 ഡോളറിലും നിൽക്കുന്നു.
എണ്ണ മുന്നേറിയാൽ സ്വർണം പിന്നോട്ട്
എണ്ണവില കൂടുന്നത് ലോകരാജ്യങ്ങളിലെല്ലാം പണപ്പെരുപ്പപ്പേടി വിതയ്ക്കുന്നുണ്ട്. അതായത്, ജനങ്ങൾ നിത്യേന വാങ്ങുന്ന ഉൽപന്നങ്ങളുടെ വില കുതിച്ചുകയറാമെന്ന പേടി.
പണപ്പെരുപ്പം കൂടിയാൽ അടിസ്ഥാന പലിശനിരക്ക് കൂട്ടാൻ കേന്ദ്രബാങ്കുകൾ നിർബന്ധിതരാകും. ഈ വിലയിരുത്തൽമൂലം യുഎസ് ഡോളർ ഇൻഡക്സ് മുന്നേറുന്നതും സ്വർണവിലയെ താഴേക്ക് നയിച്ചു.
നിലവിൽ ഔൺസിന് 28 ഡോളർ കുറഞ്ഞ് 4706 ഡോളറിലാണ് രാജ്യാന്തരവില. ഒരുവേള 4751വരെ ഉയർന്നിരുന്നു.
ഡോളർ കുതിച്ചാൽ ഇന്ത്യ എന്തു ചെയ്യും?
ഡോളറിലാണ് രാജ്യാന്തര സ്വർണവ്യാപാരം നടക്കുന്നത്.
അതുകൊണ്ട്, ഡോളർ മുന്നേറുമ്പോൾ സ്വർണം വാങ്ങുന്നത് സാമ്പത്തികച്ചെലവേറിയതാക്കും. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ നിന്ന് ഇതോടെ സ്വർണത്തിന് ഡിമാൻഡ് കുറയാം.
ഇതും സ്വർണവിലയുടെ ഇടിവിനൊരു കാരണമാണ്.
ആദ്യം കുതിക്കും, പിന്നെ കിതയ്ക്കും
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി 2026ലെ സ്വർണവില വർധനയുടെ അനുപാതം വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തേ വിലയിരുത്തിയ 5700 ഡോളറിൽ നിന്ന് 5200 ഡോളറിലേക്കാണ് കുറച്ചത്.
അതായത്, വരുംമാസങ്ങളിൽ വില കൂടിയേക്കാമെങ്കിലും അതിന്റെ ‘ആവേശം’ കുറവായിരിക്കാം. പണപ്പെരുപ്പ, പലിശഭാരപ്പേടികളാണ് സ്വർണക്കുതിപ്പിന്റെ ആക്കം കുറയ്ക്കുക.
18 കാരറ്റും വെള്ളിയും
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ താഴ്ന്ന് 11,625 രൂപയായി.
വെള്ളിവില ഗ്രാമിന് 5 രൂപ കുറഞ്ഞ് 260 രൂപയും. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 90 രൂപ കുറച്ച് 11,565 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് വിലയിട്ടിരിക്കുന്നത്.
വെള്ളിക്ക് ഇവരും നിശ്ചയിച്ചത് 260 രൂപ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

