കോയമ്പത്തൂർ ∙ വോട്ടെടുപ്പിനു മണിക്കൂറുകൾക്കു മുൻപു വോട്ടർമാർക്ക് സ്ഥാനാർഥികളുടെ വക സ്വർണക്കമ്മലും മൂക്കുത്തിയും. കോയമ്പത്തൂർ ജില്ലയിലെ കിണത്തുക്കടവ്, മേട്ടുപ്പാളയം നിയോജക മണ്ഡലങ്ങളിലാണു സംഭവം.
കിണത്തുക്കടവിൽ ഡിഎംകെ സ്ഥാനാർഥിയുടെ പേരിലാണ് ഒരു ഗ്രാം കമ്മൽ നൽകിയതെങ്കിൽ മേട്ടുപ്പാളയത്ത് സ്വതന്ത്ര സ്ഥാനാർഥിയാണു മൂക്കുത്തിയുമായെത്തിയത്.
അണ്ണാ ഡിഎംകെ ശരാശരി 1,000 രൂപ വീതം വോട്ടർമാർക്കു നൽകിയപ്പോൾ ഡിഎംകെ 2,000 മുതൽ 5,000 രൂപ വരെ ഇവിടെ നൽകിയതായി പറയുന്നു. ഡിഎംകെ വിമതനും സ്വതന്ത്ര സ്ഥാനാർഥിയുമായ ടി.ആർ.ഷൺമുഖസുന്ദരം മൂക്കുത്തി നൽകിയതായാണ് ആരോപണം.
പക്ഷേ, തന്നെ കുടുക്കാനായി എതിരാളികളാണു സ്വർണമൂക്കുത്തി നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഷൺമുഖസുന്ദരം സ്ഥലം പണയപ്പെടുത്തി കോയമ്പത്തൂരിലെ പ്രമുഖ വ്യക്തിയിൽ നിന്നു 100 കോടി വാങ്ങിയാണു പ്രചാരണം നയിക്കുന്നതെന്ന് എതിർ വിഭാഗം ഇൻകം ടാക്സ് വകുപ്പിനു പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് വീട്ടിൽ അഞ്ചു മണിക്കൂറോളം നീണ്ട
പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

