ഗൂഡല്ലൂർ ∙ ഓവാലി ഭാഗത്ത് 12 പേരെ കൊലപ്പെടുത്തിയ ബാലകൃഷ്ണനെന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ആനയെ പിടികൂടി റേഡിയോ കോളർ സ്ഥാപിച്ച് ഉൾ വനത്തിൽ വിടുമെന്ന് വനം വകുപ്പ് അറിയിച്ചു.ബാർവുഡ് ഭാഗത്തുള്ള കമ്പനി എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് മിക്കവാറും ആനയെ കാണാറുള്ളത്.എസ്റ്റേറ്റിലെ രണ്ട് ജീവനക്കാരെ ഈ കാട്ടാന കൊലപ്പെടുത്തി. ഓവാലി മക്കൾ ഇയക്കം സംഘടനയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കാട്ടാനയെ പിടികൂടുന്നതിനുള്ള തീരുമാനമുണ്ടായത്.
കർഷകർക്ക് പട്ടയമില്ലാത്ത ഭൂമി ആയതിനാൽ കാട്ടാനയെ പിടികൂടുന്നതിനും വനം വകുപ്പിനും താൽപര്യമില്ലായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ 12 കുടുംബങ്ങളുടെ നെടുംതൂണ് തകർന്നതോടെ ഉന്നത തലങ്ങളിൽ വലിയ സമ്മർദമുണ്ടായി. തുടർന്നാണ് കാട്ടാനയെ പിടികൂടുന്നതിനായി വനം വകുപ്പ് തയാറായത്. കൊലയാളി കാട്ടാനയെ പിടികൂടുന്നതിനായി മുതുമലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള ബൊമ്മൻ, ശ്രീനിവാസ് താപ്പാനകളെ ഗ്ലെൻവൻസിൽ എത്തിച്ചു.
മുതുമലയിയിൽ നിന്നുള്ള ഡോ. രാജേഷും സംഘവും ബാലകൃഷ്ണനെ നിരീക്ഷിക്കുന്നതിനായി എത്തി.
ഒരാഴ്ചയ്ക്കുള്ളിൽ കാട്ടാനയെ പിടികൂടാൻ സാധിക്കുമെന്ന് വനംവകുപ്പ് ജീവനക്കാർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

