കോഴിക്കോട് ∙ ലേലം ചെയ്താൽ 5 ലക്ഷത്തോളം രൂപ വില കിട്ടുന്ന കാർ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇന്നലെ മുതൽ ആക്രിയായി. അറ്റകുറ്റപ്പണി നടത്തി ഇനിയും 10 വർഷത്തിലധികം ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കു കാരണം ലേല നടപടിയിലേക്ക് എത്താതെ സർക്കാർ വാഹനങ്ങളുടെ ‘സാങ്കേതിക’ കാലാവധി പരിഗണിച്ചു പൊളിച്ചു നീക്കാൻ മാറ്റിയത്. നിലവിൽ സർക്കാർ വാഹനങ്ങൾ 15 വർഷം പൂർത്തിയാകുമ്പോൾ കണ്ടം ചെയ്യാൻ മാറ്റുകയാണ് പതിവ്.
എന്നാൽ ലക്ഷത്തിലധികം വില വരുന്ന 7 സീറ്റ് വാഹനങ്ങൾ 14 വർഷവും 6 മാസവും പിന്നിട്ടാൽ അതത് വകുപ്പിലെ ഉദ്യോഗസ്ഥർ ലേല നടപടി ആരംഭിക്കണമെന്നാണു സർക്കാർ ഉത്തരവ്.
15 വർഷം പൂർത്തിയാകുന്നതിനു മുൻപ് ഇത്തരം വിലകൂടിയ വാഹനങ്ങൾ സർക്കാർ നിശ്ചയിച്ച വിലയെക്കാൾ കൂടുതൽ നൽകിയാൽ താൽപര്യമുള്ളവർക്ക് ലേലത്തിൽ എടുക്കാം. ലേലം സ്വീകരിച്ച ആൾക്ക് 15 വർഷത്തിനിടയിലാണെങ്കിൽ മോട്ടർ വാഹന വകുപ്പ് റജിസ്ട്രേഷൻ അവരുടെ പേരിൽ മാറ്റി നൽകുകയും ആ വ്യക്തിക്ക് 5 വർഷം കൂടുമ്പോൾ വാഹനം റജിസ്ട്രേഷൻ പുതുക്കി ഉപയോഗിക്കുകയും ചെയ്യാം.
2010 ൽ കോഴിക്കോട് കലക്ടർക്കു വേണ്ടി വാങ്ങിയ കാർ പിന്നീട് സബ് കലക്ടർക്ക് കൈമാറുകയായിരുന്നു.
കഴിഞ്ഞ 15 ന് രാത്രി 11.59 വരെയാണ് ഈ കാറിന്റെ റജിസ്ട്രേഷൻ കാലാവധി. സർക്കാർ വാഹനം കാലാവധിക്ക് മുൻപേ ലേല നടപടി പൂർത്തീകരിച്ചാൽ മാത്രമേ പിന്നീട് മറ്റൊരാൾക്ക് റജിസ്ട്രേഷൻ കൈമാറാൻ കഴിയൂ.
ലേല നടപടിക്ക് 6 മാസം സമയം അനുവദിച്ചിരുന്നു. സെപ്റ്റംബർ 15 ന് കാറിന്റെ കാലാവധി കഴിയുമെന്നു കഴിഞ്ഞ ജനുവരിയിൽ ആർഡിഒ ഓഫിസിലെ ഉദ്യോഗസ്ഥർക്ക് വിവരം കൈമാറിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
തുടർന്ന് പിഡബ്ല്യുഡി മെക്കാനിക്കൽ വിഭാഗം കാറിന് 2.85,000 രൂപ അടിസ്ഥാന വില നിശ്ചയിച്ചു സബ് കലക്ടർ ഓഫിസിനു ഫയൽ കൈമാറിയതായും പറയുന്നു.
എന്നാൽ പിന്നീട് ഫയൽ നീങ്ങിയില്ല. 15 ന് വൈകിട്ട് 5 ന് ഓഫിസ് സമയം കഴിയുന്നതുവരെ ലേല നടപടിയുടെ ഫയൽ തീർപ്പായില്ല.
അന്നു രാത്രി 11.59 ന് കാലാവധി അവസാനിക്കുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

