കൽപറ്റ ∙ ജില്ലയിൽ നടപ്പാക്കുന്ന ആസ്പിരേഷനൽ പ്രോഗ്രാമിന്റെ പ്രവർത്തന പുരോഗതി ആസ്പിരേഷനൽ പ്രോഗ്രാം സെൻട്രൽ പ്രഭാരി ഓഫിസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ്.ഹരികിഷോർ അവലോകനം ചെയ്തു. ആസ്പിരേഷനൽ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന 49 സൂചകങ്ങളുടെയും ആസ്പിരേഷനൽ ബ്ലോക്കിലെ 38 സൂചകങ്ങളുടെയും പ്രവർത്തനങ്ങൾ യോഗത്തിൽ പരിശോധിച്ചു.
ആസ്പിരേഷനൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയ്ക്ക് അനുവദിച്ച 19.50 കോടിയുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി. നിലവിൽ 15 കോടിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തിയായതായി ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
ആസ്പിരേഷനൽ ജില്ലാ-ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതെന്ന് ഉറപ്പാക്കാൻ സബ് കലക്ടർ അതുൽ സാഗർ, ജില്ലാ പ്ലാനിങ് ഓഫിസർ എം.കലാമുദ്ദീൻ എന്നിവരെ ചുമതലപ്പെടുത്തി.
സ്കിൽ ഡെവലപ്മെന്റ്- സാമ്പത്തികം- കൃഷി- ജലസേചന മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാ മാസവും വിലയിരുത്താൻ സബ് കലക്ടറെ യോഗം ചുമതലപ്പെടുത്തി. കലക്ടറേറ്റ് ആസൂത്രണ ഭവൻ എപിജെ ഹാളിൽ നടന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ പി.പി.അർച്ചന, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

