ഫോർമുലകളുമായി മല്ലിടാതെ തന്നെ ഗൂഗിൾ ഷീറ്റുകളെ എങ്ങനെ കൂടുതൽ സംവേദനാത്മകവും ആകർഷകവുമാക്കാം എന്ന് പരിശോധിക്കാം. സങ്കീർണ്ണമായ കോഡിംഗോ ഫോർമുലകളോ പഠിക്കാതെ തന്നെ ഡാറ്റ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണിത്.
ഗൂഗിൾ വർക്ക്സ്പേസ് മാർക്കറ്റപ്ലെയിസിലെ ക്ലോഡ് ആഡ്-ഓൺ വഴി ഷീറ്റുകളിലേക്ക് ഇന്ററാക്ടീവ് ടേബിളുകളും ചാർട്ടുകളും ചേർക്കാൻ സാധിക്കും. ഒപ്പം ക്ലോഡ് ആപ്പിലെ ഗൂഗിൾ ഷീറ്റ് കണക്ടർ സജ്ജീകരിക്കുന്നതിലൂടെ മികച്ച ഡാഷ്ബോർഡുകൾ നിർമ്മിക്കാനും കഴിയും.
ഗൂഗിൾ ഷീറ്റിൽ ക്ലോഡ് സജ്ജീകരിക്കുന്ന വിധം:
1. ഷീറ്റ് തുറന്ന് ടൂൾബാറിലെ ‘Extensions’ തിരഞ്ഞെടുക്കുക.
2.
‘Add-ons’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘Get add-ons’ തിരഞ്ഞെടുക്കുക.
3. മാർക്കറ്റപ്ലെയിസിൽ ‘Claude’ എന്ന് തിരഞ്ഞ് അത് തിരഞ്ഞെടുക്കുക.
4.
‘Install’ നൽകി ആവശ്യമായ പെർമിഷനുകൾ അനുവദിക്കുക.
5. ‘Extensions > Claude > Open Claude’ വഴി ക്ലോഡ് അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക.
ഗൂഗിൾ ഷീറ്റുകൾ ക്ലോഡ് ആപ്പുമായി കണക്റ്റ് ചെയ്യാൻ:
1. ക്ലോഡ് തുറന്ന് താഴെ ഇടതുവശത്തുള്ള നിങ്ങളുടെ നാമത്തിൽ ക്ലിക്ക് ചെയ്യുക.
2.
പോപ്പ്-അപ്പ് മെനുവിൽ നിന്ന് ‘Settings’ തിരഞ്ഞെടുക്കുക.
3. താഴേക്ക് സ്ക്രോൾ ചെയ്ത് ‘Connectors’ തിരഞ്ഞെടുക്കുക.
4.
‘Google Sheets’ തിരഞ്ഞ് ‘Connect’ നൽകി നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുക. ഈ സജ്ജീകരണങ്ങൾ പൂർത്തിയാകുന്നതോടെ ഷീറ്റിനുള്ളിൽ നിന്നും ക്ലോഡ് ആപ്പിൽ നിന്നും ഒരുപോലെ പ്രവർത്തിക്കാൻ സാധിക്കും.
ഒരു സാങ്കൽപ്പിക ഗാർഹിക ബജറ്റ് പരിശോധിച്ചുകൊണ്ട് ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് പരീക്ഷിക്കാം. പത്ത് വിഭാഗങ്ങളിലായുള്ള ഒൻപത് മാസത്തെ ചെലവുകളും, ഓരോ വിഭാഗത്തിന്റെ മാസം തോറുമുള്ള ബജറ്റും രണ്ട് ടാബുകളിലായി നൽകി.
തുടർന്ന് വിഭാഗം തിരിച്ചുള്ള ആകെ ചെലവുകളും മാസിക ചെലവുകളുടെ ലൈൻ ചാർട്ടും അടങ്ങിയ ഒരു പുതിയ ‘Summary’ ടാബ് നിർമ്മിക്കാൻ ക്ലോഡ് ഷീറ്റ് ആഡ്-ഓണിന് നിർദ്ദേശം നൽകി. അത് രണ്ടും നിർമ്മിക്കുകയും ഉയർന്ന തുകയിൽ നിന്ന് കുറഞ്ഞ തുകയിലേക്ക് വിഭാഗങ്ങളെ ക്രമീകരിക്കുകയും ചെയ്തു.
ഓരോ വിഭാഗത്തിന്റെയും പ്രതിമാസ ശരാശരി ബജറ്റുമായി താരതമ്യം ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ, ബജറ്റിന് താഴെയുള്ളവയ്ക്ക് പച്ച നിറവും മുകളിലുള്ളവയ്ക്ക് ചുവപ്പ് നിറവും നൽകി കളർ കോഡ് ചെയ്തു. ചിലപ്പോൾ ഈ ഷീറ്റുകൾ വീണ്ടും തുറന്ന് പരിശോധിക്കുന്നത് ബുദ്ധിമുട്ടായേക്കാം.
അതിനുള്ള പരിഹാരമാണ് ക്ലോഡ് ആപ്പിനുള്ളിലെ ഡാഷ്ബോർഡ്. ഇതിനായി ക്ലോഡ് ആപ്പ് തുറന്ന് /dashboard എന്ന് ടൈപ്പ് ചെയ്ത് ഗൂഗിൾ ഷീറ്റ് ലിങ്ക് പേസ്റ്റ് ചെയ്യുക.
ആകെ ചെലവ്, പ്രതിമാസ ശരാശരി, വിഭാഗം തിരിച്ചുള്ള ചെലവുകൾ, പ്രതിമാസ ട്രെൻഡ്, ബജറ്റ് കവിഞ്ഞവ എന്നിവയുടെ വിഷ്വൽ രൂപം ആവശ്യപ്പെടാം. പുതിയ ഡാറ്റ ചേർക്കുമ്പോൾ ഡാഷ്ബോർഡുകൾ തത്സമയം അപ്ഡേറ്റ് ആകില്ല.
ക്ലോഡിൽ തുറക്കുമ്പോഴോ മുകളിൽ വലതുവശത്തുള്ള റിഫ്രഷ് ഐക്കൺ ക്ലിക്ക് ചെയ്യുമ്പോഴോ ആണ് പുതിയ ഡാറ്റ സ്വീകരിക്കുന്നത്. ഫ്രീലാൻസർമാർക്ക് ഇൻവോയ്സുകൾ ലോഗ് ചെയ്യാനും പ്രതിമാസ വരുമാനവും വാർഷിക ലക്ഷ്യവും കാണിക്കുന്ന ഡാഷ്ബോർഡുകൾ നിർമ്മിക്കാനും ഇത് ഉപയോഗിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

