തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളിലെ മുനിസിപ്പൽ തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ മുനിസിപ്പൽ തസ്തികകൾ രൂപീകരിച്ചു. വിവിധ തസ്തികകളിൽ ഒരു വർഷത്തേക്ക് താൽകാലികമായി കരാർ നിയമനം നടത്താനും തീരുമാനിച്ചു.
എൻവയോൺമെന്റൽ എൻജിനീയർ (30 ഒഴിവുകൾ), മെക്കാനിക്കൽ എൻജിനീയർ (30 ഒഴിവുകൾ), ഇലക്ട്രിക്കൽ എൻജിനീയർ (22 ഒഴിവുകൾ), ഹൈഡ്രോളജിസ്റ്റ് (22 ഒഴിവുകൾ), പബ്ലിക് ഹെൽത്ത് എൻജിനീയർ (22 ഒഴിവുകൾ), അക്കൗണ്ടന്റ് (സ്പെഷൽ കേഡർ – 22 ഒഴിവുകൾ), ഫിനാൻസ് ഓഫിസർ (സ്പെഷൽ കേഡർ – 22 ഒഴിവുകൾ) എന്നിവയാണ് പുതിയ താൽകാലിക തസ്തികകൾ. ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനം സംസ്ഥാനത്തുടനീളമുള്ള നഗര തദ്ദേശ സ്ഥാപനങ്ങളിലായിരിക്കും.
വിശദവിവരങ്ങൾ തദ്ദേശ വകുപ്പിന്റെ lsgd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

