പുൽപള്ളി ∙ ക്ഷീരവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ ക്ഷീരസംഘം നടത്തുന്ന കിടാരി പാർക്കിൽ വിൽപന ചരിത്രമായി. ജില്ലയിലാദ്യമായി ആരംഭിച്ച പാർക്കിൽ ഇതുവരെ ആയിരം കിടാരികളെ വിറ്റഴിച്ചു. വിവിധ ജില്ലകളിൽനിന്നുള്ള കർഷകർ നല്ലയിനം കിടാരികളെ തേടിയെത്തുന്ന സ്ഥലമായി ഇവിടം മാറി. മിൽമയുടെ ഫാം ടൂറിസം പദ്ധതിയിൽ കിടാരി പാർക്കും പുൽപള്ളി ക്ഷീര സംഘവും ഇടംപിടിച്ചിട്ടുണ്ട്. ഇവിടെനിന്നു വിറ്റഴിച്ച പശുക്കളിൽനിന്നും 20 മുതൽ 35 ലീറ്റർ വരെ പാൽ ആദ്യപ്രസവത്തിൽ തന്നെ ലഭിക്കുന്നുണ്ടെന്ന് ക്ഷീരകർഷകർ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സംഘം നേരിട്ടാണ് മികച്ചയിനം കിടാരികളെയെത്തിച്ച് ആവശ്യക്കാർക്ക് നൽകുന്നത്.
സംഘത്തിനു സ്വന്തമായി വെറ്ററിനറി മെഡിക്കൽ ഷോപ്പും പുൽകൃഷിയും ഡോ പാൽ മിൽമയ്ക്ക് അയക്കുകയും ഇതിലൂടെ ഒരുകോടി അഞ്ചു ലക്ഷം രൂപയുടെ വരുമാനം ഉറപ്പിക്കാനുമായി. 6.5കോടിരൂപയുടെ ഉരുക്കളെ ഇതിനകം വിൽപന നടത്താനായി. കൂടാതെ ചാണകം എംആർഡിഎഫ് മുഖാന്തിരം കയറ്റി അയക്കുന്നു.
ഇത്തരം വൈവിധ്യവൽക്കരണം പരിഗണിച്ചാണ് സംഘത്തെ ദേശീയ ഗോപാൽ രത്ന പുരസ്കാരത്തിനു തിരഞ്ഞെടുത്തത്.
സംഘത്തിലാരംഭിച്ച കൃത്രിമ ബീജദാന കേന്ദ്രത്തിലൂടെ 1000 കുത്തിവയ്പും ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ ചുരുങ്ങിയ ചെലവിലാണ് ക്ഷീരകർഷകരുടെ വീടുകളിലെത്തി കുത്തിവയ്പ് നടത്തുന്നത്. 16ന് സംഘത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി ആയിരാമത്തെ കിടാരിയുടെ വിൽപന നടത്തുമെന്ന് സംഘം പ്രസിഡന്റ് ബൈജു നമ്പിക്കൊല്ലിയും സെക്രട്ടറി എം.ആർ.ലതികയും അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

