കൽപറ്റ ∙ ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാളിന് മലയാളിയുടെ സ്നേഹ സമ്മാനമായി ട്രാൻസ്പരന്റ് ത്രെഡ് ആർട്ട് ചിത്രം. ബച്ചൻ അംബാസഡറായ കേരളത്തിലെ ചില കമ്പനികളിലെ ഉദ്യോഗസ്ഥർ വഴിയാണ് ചിത്രം സമ്മാനിച്ചത്.
ത്രെഡ് ആർട്ട് ചിത്രം സമ്മാനിച്ചപ്പോൾ അമിതാഭ് ബച്ചനെ പോലൊരു അതുല്യ നടൻ തന്നെ അഭിനന്ദിച്ചെന്നു പറഞ്ഞത് വലിയ പ്രചോദനമായെന്ന് അനിൽ പറഞ്ഞു.
20 ദിവസത്തിലേറെയെടുത്ത് 3650 മീറ്റർ നൂലും ആണിയും മാത്രം ഉപയോഗിച്ചാണ് ബച്ചന്റെ ചിത്രം ഒരുക്കിയത്. 15 കിലോയിലേറെ ഭാരമുള്ള ചിത്രമാണിത്.
ബച്ചൻ വിസ്മയത്തോടെ ചിത്രം നോക്കുന്ന ഫോട്ടോയും ഇത് സമ്മാനിച്ചവർ തനിക്ക് അയച്ചു തന്നു. നൂലിഴകളിൽ തീർത്ത മലയാളിയുടെ സ്നേഹ സമ്മാനം എന്ന നിലയ്ക്കാണ് ഇത് ബിഗ് ബിക്ക് സമർപ്പിച്ചതെന്ന് അനിൽ ചുണ്ടേൽ പറഞ്ഞു.
വയനാട് ചുണ്ടേൽ സ്വദേശിയും ത്രെഡ് ആർട്ട് കലാകാരനുമായ അനിൽ ചുണ്ടേൽ മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി, തുടങ്ങി നിരവധി നടന്മാർക്ക് പിറന്നാളിന് വ്യത്യസ്തമായ സ്നേഹ സമ്മാനങ്ങൾ നൽകിയിട്ടുണ്ട്.
ലോകത്തിലെ ആദ്യത്തെ ത്രെഡ് ആർട്ട് എക്സിബിഷൻ ഒരുക്കാനുള്ള തയാറെടുപ്പിലാണ് അനിൽ. സിനിമയിലെ ഗ്രാഫിക്സ്, അനിമേഷൻ, പബ്ലിസിറ്റി ഡിസൈൻ തുടങ്ങിയ സൃഷ്ടിപരമായ മേഖലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ ക്രിയേറ്റീവ് സ്റ്റുഡിയോ കോഴിക്കോടാണുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

