പനമരം ∙ പുലി ഭീതി വിട്ടൊഴിയാതെ കണിയാമ്പറ്റ, പനമരം പഞ്ചായത്തുകൾ. പുളിക്കൽ കുന്ന്, കരിമ്പുമ്മൽ, വാടോച്ചാൽ പ്രദേശങ്ങൾ കഴിഞ്ഞ രണ്ടു ദിവസമായി എത്തിയ പുലി പഞ്ചായത്തുകളിലെ വിവിധ ജനവാസ മേഖലകളിലൂടെ തലങ്ങും വിലങ്ങും പാഞ്ഞ് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
കണിയാമ്പറ്റ പുളിക്കൽ കുന്നിൽ കണ്ട പുലി തന്നെയാകാം തിങ്കൾ രാത്രി 9.30 ന് പനമരം പഞ്ചായത്തിലെ കരിമ്പുമ്മൽ ടൗണിൽ എത്തിയതെന്ന സംശയം ബലപ്പെട്ടതോടെയാണ് നാട്ടുകാർ ഭീതിയിലായത്.
കൽപറ്റ – മാനന്തവാടി പാതയിലെ കരിമ്പുമ്മൽ ടൗണിൽ എത്തിയ പുലി റോഡിനോട് ചേർന്ന ഇരുചക്രവാഹന ഷോറൂമിലേക്ക് പാഞ്ഞു കയറുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും വാഹനങ്ങൾ മറിച്ചിടുകയും ചെയ്തു.
ഒട്ടേറെ ഇരുചക്രവാഹനങ്ങളുടെ സീറ്റുകൾക്ക് അടക്കം കേടുപാടുകൾ സംഭവിച്ചു. ഇവിടെ നിന്നും വാടോച്ചാൽ ഭാഗത്തേക്ക് നീങ്ങിയ പുലിയെക്കുറിച്ച് പിന്നീട് ഒരു വിവരവുമില്ലെന്ന് നാട്ടുകാർ പറയുന്നു.
വനംവകുപ്പും പൊലീസും രാത്രി സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകിയെങ്കിലും പിന്നീട് പുലിയെ കുറിച്ചുള്ള യാതൊരു വിവരവും അറിയാൻ കഴിയാത്തതിനാൽ മിക്ക കർഷക കുടുംബങ്ങളും വളർത്തുമൃഗങ്ങളെ അടക്കം പുറത്തിറക്കാത്തതിനു പുറമേ കൃഷിയിടങ്ങളിൽ ജോലിക്ക് പോകുന്നതും ഒഴിവാക്കിയിരിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

