പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ രണ്ടുപേര്‍ പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായത്.
പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാറെത്തി. കോൺഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടിസ് വിതരണം ചെയ്യുന്നതിനിടെയാണ് രണ്ടുപേർ പിടിയിലായത്.
സംഭവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരും ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഒരാളും പിടിയിലായി. പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് പിടിയിലായത്.
പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

