മതിലകം ∙ എംഎൽഎയുടെ ഫെയ്സ്ബുക് പോസ്റ്റ് തുണയായി; മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പരുക്കേറ്റ ഹരി മതിലകത്തിന് സ്കൂട്ടർ സമ്മാനിച്ച് പ്രവാസി. വെടിക്കെട്ട് നിർമാണ ജോലികൾക്കു സഹായിയായി പോകാറുള്ള മതിലകം തൃപ്പേക്കുളം സ്വദേശിയായ ഹരി മുണ്ടത്തിക്കോട് അപകടത്തിൽ പെട്ടിരുന്നു.
സ്ഫോടനത്തിൽ കാലിൽ കമ്പി തുളഞ്ഞു കയറുകയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പൊള്ളലേൽക്കുകയും ചെയ്ത് ഐസിയുവിൽ കഴിഞ്ഞിരുന്ന ഹരിയെ ഇ.ടി.ടൈസൺ എംഎൽഎ സന്ദർശിച്ചിരുന്നു.
ഹരിയുടെ അനുഭവങ്ങൾ സമൂഹമാധ്യമം വഴി എംഎൽഎ പങ്കുവയ്ക്കുകയും ചെയ്തു. ഹരി കരാറുകാരനായ സതീശനെ രക്ഷിക്കാൻ ശ്രമിച്ചതും സത്യസന്ധത കൈവിടാതെ അദ്ദേഹത്തിന്റെ മാലയും ഫോണും സുരക്ഷിതമായേൽപിച്ചതും വാർത്തയായിരുന്നു.
അപകടത്തിൽ ഹരിയുടെ ബൈക്ക് കത്തിനശിച്ചു. ഇക്കാര്യങ്ങൾ എംഎൽഎയുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിഞ്ഞ പ്രവാസി അന്തിക്കാട് സ്വദേശി വസിഷ്ഠൻ ആണ് ഹരിയ്ക്ക് സ്കൂട്ടർ സമ്മാനമായി നൽകിയത്.
മതിലകം പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ ഹരിക്ക് വാഹനം കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് സുമതി സുന്ദരൻ അധ്യക്ഷത വഹിച്ചു.
ഹരിക്കും, പ്രവാസി പ്രതിനിധി പ്രത്യുഷിനും ആദരം നൽകി. വൈസ് പ്രസിഡന്റ് പി.എം.
ആൽഫ,എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. കൈലാസൻ, മതിലകം പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻമാരായ ഹസീന റഷീദ്, പി.പി.പ്രസീത, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ.റഫീക്ക്, പഞ്ചായത്ത് അംഗങ്ങളായ ഷൈൻ പള്ളത്ത്, ജോസ് മഞ്ഞളി, കെ.എച്ച്.യാസർ, രതി ഗോപിനാഥ്, ചിഞ്ചു അനീഷ്,ആർ.എം.ജലീൽ,പഞ്ചായത്ത് സെക്രട്ടറി കെ.എസ്.
രാംദാസ് തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

