പട്ടാമ്പി ∙ വിരമിക്കുന്നതിന്റെ തലേന്നു സ്ഥാനക്കയറ്റം. ഇന്നു വിരമിക്കുന്ന മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ടി.പി.കിഷോറിനാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം ഡപ്യൂട്ടി കലക്ടറായി നിയമിച്ച അറിയിപ്പു ലഭിച്ചത്.
മലപ്പുറം എൽഎഎൻഎച്ചിലെ ഡപ്യൂട്ടി കലക്ടർ ആയാണു പുതിയ നിയമനം. പട്ടാമ്പി തഹസിൽദാർ ആയിരുന്ന ടി.പി.കിഷോർ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണു മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ ആയി സ്ഥലം മാറിപ്പോയത്.
1994ൽ കേരള പൊലീസിൽ കോൺസ്റ്റബിൾ ആയി ജോലിയിൽ പ്രവേശിച്ചു. ആ ജോലിയിൽ നിന്നു റിലീവ് ചെയ്ത് 1997ൽ റവന്യു വകുപ്പിൽ ക്ലാർക്ക് ആയി.
തുടർന്ന് ആനക്കര, പട്ടിത്തറ, കപ്പൂർ, തൃത്താല വില്ലേജുകളിൽ വില്ലേജ് അസിസ്റ്റന്റ്, സ്പെഷൽ വില്ലേജ് ഓഫിസർ, വില്ലേജ് ഓഫിസർ തസ്തികകൾ വഹിക്കുകയും 2014ൽ ഡപ്യൂട്ടി തഹസിൽദാർ ആയി പട്ടാമ്പി, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിൽ ജോലി ചെയ്യുകയും 2019ൽ തഹസിൽദാർ ആയി പ്രമോഷൻ ലഭിച്ച് ഹോസ്ദുർഗ്, പട്ടാമ്പി, പെരിന്തൽമണ്ണ, ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലും ഒറ്റപ്പാലം സബ് കലക്ടർ ഓഫിസിൽ സീനിയർ സൂപ്രണ്ടായും ജോലി ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

