കേരളക്കരയെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ഓണം ബംപർ നറുക്കെടുപ്പിനു തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ ലോട്ടറി വിപണിയിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കഴിഞ്ഞ തവണത്തെ 25 കോടിയിൽ നിന്ന് ഇത്തവണ ഒന്നാം സമ്മാനം 30 കോടി രൂപയായി കുതിച്ചുയർന്നതോടെ, അവസാന നിമിഷം ഭാഗ്യം പരീക്ഷിക്കാൻ ലോട്ടറി കടകളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു അനുഭവപ്പെട്ടത്.
നറുക്കെടുപ്പിന് തൊട്ടുമുൻപ് ഭൂരിഭാഗം കടകളിലും ‘ടിക്കറ്റ് തീർന്നു’ എന്ന ബോർഡ് തൂങ്ങിയതോടെയാണു യഥാർഥ ലോട്ടറി വേട്ട തുടങ്ങിയത്.
ഒരു ടിക്കറ്റെങ്കിലും സംഘടിപ്പിക്കാനായി ജനം നഗരങ്ങളിൽ പാഞ്ഞു നടന്നു. ആവശ്യക്കാർ ഏറിയതോടെ മൂവാറ്റുപുഴയിലെ ഒരു പ്രമുഖ ലോട്ടറി ഏജൻസി കോട്ടയം, തൃശൂർ ജില്ലകളിൽ ബാക്കിവന്ന ടിക്കറ്റുകൾ അടിയന്തരമായി എത്തിച്ചാണ് വിൽപന നടത്തിയത്.
വിവരമറിഞ്ഞ് ആളുകൾ തടിച്ചുകൂടിയതോടെ പലയിടത്തും സ്ഥിതി നിയന്ത്രണാതീതമായി. ലോട്ടറിക്കടകൾക്കു മുൻപിൽ തർക്കങ്ങളും കയ്യാങ്കളിയും വരെ അരങ്ങേറി.
ഇതിനിടെ കൂടുതൽ ടിക്കറ്റ് മുൻകൂട്ടി വാങ്ങിയവർ ലോട്ടറി കരിഞ്ചന്തയിലും വിൽപന നടത്തി. ഒരു ലോട്ടറി ടിക്കറ്റിന് 700 മുതൽ 800 രൂപ വരെ ഈടാക്കി വിൽപന നടത്തിയവരും രംഗത്തുണ്ടായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

