തൃശൂർ ∙ ഡിസംബറിൽ സൈക്കിളുമായി വീട്ടുമുറ്റത്ത് എത്തുന്ന പോസ്റ്റ്മാന്റ കയ്യിൽ ഒരു പിടി ആശംസാകാർഡുകൾ ഉണ്ടാവും. ആ കാർഡുകൾ വീട്ടിലുള്ളവർക്കു സമ്മാനിക്കുമ്പോൾ തിരികെ നൽകുന്നതു ചിരിപ്പൂക്കളാണ്.
ആ ചിരിപ്പൂക്കളുമായി പോസ്റ്റ്മാൻ മടങ്ങിയാൽ ആശംസാ കാർഡുകൾ ആനന്ദം കൊണ്ടു തുടിക്കുന്ന ഹൃദയത്തോടെ തുറന്നു നോക്കുകയായി. മഷിപ്പേനയുടെ മഷി പടർന്ന കയ്യക്ഷരങ്ങളിൽ വായിക്കുന്നത് അകലങ്ങളിലെ പ്രിയപ്പെട്ടവരുടെ ഹൃദയ ഭാഷയാണ്. 21–ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഹൃദയത്തിൽ നിന്നു ഹൃദയത്തിലേക്കു സഞ്ചരിക്കുന്ന പാലമായിരുന്നു ആശംസാ കാർഡുകളും കത്തുകളും.
അപ്രതീക്ഷിതമായി പ്രിയപ്പെട്ടവരുടെ സന്ദേശങ്ങൾ കാർഡുകളുടെ രൂപത്തിൽ കയ്യിൽ എത്തുന്നതു തന്നെയായിരുന്നു ക്രിസ്മസ് കാർഡുകളുടെ സൗന്ദര്യം.
മൊബൈൽ ഫോണുകൾ ഈ സൗന്ദര്യത്തെ ഇല്ലാതാക്കി. ഒരു രൂപ മുതൽ വില വരുന്ന മനോഹരങ്ങളായ ക്രിസ്മസ് പുതുവത്സര കാർഡുകൾ ഉണ്ടായിരുന്നു. സ്കൂളുകളിൽ ക്രിസ്മസ് സമ്മാനങ്ങൾ കൈമാറുമ്പോൾ സമ്മാനപ്പൊതിയിലും ഒരു ക്രിസ്മസ് കാർഡ് എന്തായാലും ഉണ്ടാവും.
കയ്യിലുള്ള പോക്കറ്റ് മണിയുടെ വലുപ്പം അനുസരിച്ചു കാർഡുകളുടെ വലുപ്പവും അലങ്കാരങ്ങളും വർധിക്കും. ക്രിസ്മസ് കാലമാവുമ്പോഴേക്കും സ്റ്റേഷനറി കടകളിൽ വലിയ ഡിസ്പ്ലേയുമായി ആശംസാ കാർഡുകൾ സ്ഥാനം പിടിക്കാറുണ്ട്.
പ്രിയപ്പെട്ടവർക്കു നൽകാൻ നല്ലൊരു കാർഡ് തിരഞ്ഞെടുക്കുന്നതു തന്നെ ആനന്ദകരമായിരുന്നു.
ബന്ധുവീടുകളിലേക്കും ഏറ്റവും പ്രിയ സുഹൃത്തുക്കൾക്കും അനുയോജ്യമായതു തിരഞ്ഞെടുത്ത്, വിലാസം എഴുതി സ്റ്റാംപ് ഒട്ടിച്ച് പോസ്റ്റ് ചെയ്യുന്നു, അവർ അതു തുറന്നു നോക്കുമ്പോൾ എന്തുണ്ടാവും എന്നു സങ്കൽപിച്ച് ഉള്ളാലേ ചിരിക്കുന്നു.. ഇത്രയും സന്തോഷമൊന്നും ഡിജിറ്റൽ ആശംസകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമ്പോൾ ലഭിക്കാറില്ലല്ലോ..ആ സന്തോഷം എന്താണെന്ന് അറിയാത്തതുകൊണ്ട്, ജെൻ സീകൾക്ക് നഷ്ടബോധം ഉണ്ടാവില്ല. പക്ഷേ മില്ലേനിയൽസ് എന്നു പേരിട്ടു വിളിക്കുന്ന തലമുറ സാഹോദര്യവും സ്നേഹവും പ്രണയവും ദുഃഖവും സ്വപ്നങ്ങളും കൈമാറിയിരുന്നതു തപാലിൽ ആയിരുന്നു.
സ്വന്തം കൈപ്പടയിൽ എഴുതിയ ആശംസ നൂറാവൃത്തി പ്രിയപ്പെട്ടവർ വായിക്കുന്നത് അവർ സങ്കൽപിക്കുമായിരുന്നു.
ഗ്രീറ്റിങ് കാർഡുകൾക്ക് ഇപ്പോഴും പ്രിയം
∙ സ്റ്റാറ്റസും സ്റ്റോറികളും ആശംസാ സന്ദേശങ്ങളുടെ പ്രസക്തി നഷ്ടപ്പെടുത്തി. എന്നിട്ടും തപാൽ വഴി ആശംസാകാർഡുകൾ അയയ്ക്കുന്നവർ ഇപ്പോഴും ഉണ്ടെന്നാണു സ്റ്റേഷനറി കട
ഉടമ തമ്പി പറയുന്നത്. ‘വർഷങ്ങളായി സ്റ്റേഷനറി കട നടത്തുകയാണ്.
ഒരു കാലത്ത് ക്രിസ്മസ് ആയാൽ കടയിൽ കാർഡുകൾ വാങ്ങാൻ എപ്പോഴും തിരക്കായിരുന്നു. ഇന്ന് അത്രയും ഇല്ല.
പക്ഷേ എന്റെ കടയിൽ ഇപ്പോഴും ആശംസാ കാർഡുകൾ വയ്ക്കും. സ്ഥിരമായി എല്ലാ വർഷവും 15ലധികം കാർഡുകൾ വാങ്ങുന്ന ഒരു റിട്ട.അധ്യാപിക ഉണ്ട്.
അവർ മുടങ്ങാതെ സുഹൃത്തുക്കൾക്ക് കാർഡുകൾ അയയ്ക്കാറുണ്ട്. എല്ലാ വർഷവും മുടങ്ങാതെ കാർഡുകൾ വാങ്ങുന്ന കന്യാസ്ത്രീകൾ ഉണ്ട്.
അവരുടെ ബന്ധുക്കൾക്കും മറ്റു മഠങ്ങളിലേക്കും അവർ ഇപ്പോഴും ആശംസാ കാർഡുകൾ അയയ്ക്കുന്നു.’
15–ാം നൂറ്റാണ്ടിൽ തുടക്കം
∙ 15–ാം നൂറ്റാണ്ടിൽ പുരാതന ചൈനക്കാർ പുതുവർഷ സന്ദേശം കൈമാറിയിരുന്ന രീതിയിൽ നിലനിന്നിരുന്നു. ഈജിപ്തിൽ പാപ്പിറസ് ചുരുളുകളിൽ നന്മയുടെ സന്ദേശങ്ങൾ എഴുതി കൈമാറിയിരുന്നു.
ഇതൊക്കെയാണു ആശംസാ കാർഡുകളുടെ തുടക്കം എന്നു പറയുന്നു. ഇതേ സമയത്തു തന്നെ യൂറോപ്പിലും കൈകൊണ്ടു നിർമിച്ചെടുത്തു ചിത്രങ്ങൾ വരച്ച ആശംസാ കാർഡുകൾ കൈമാറിയിരുന്നുവെന്നു പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

