കൊല്ലം∙ കഴക്കൂട്ടത്തെ ഹോട്ടലിൽ നിന്നു ജോലി കഴിഞ്ഞു മടങ്ങുന്ന അതേ വഴികളിലൂടെ ഷിബു ഇന്നലെയും വീട്ടിലേക്കെത്തി. നാലു ദിവസത്തേക്കു തങ്ങാനല്ല, ഉയിരായിരുന്നവരോടു അവസാന യാത്ര ചോദിക്കാൻ… അവയവദാനത്തിലൂടെ 7 പേർക്കു പുതുജീവനേകിയ ചാത്തന്നൂർ ചിറക്കര ഇടവട്ടം ഷിജി നിവാസിൽ ഷിബുവിനു ഹൃദയം നുറുങ്ങുന്ന വേദനയോടെ നാട് വിട
നൽകി.ഇന്നലെ ഉച്ചയ്ക്ക് 1.10ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഷിബുവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വീട്ടിലേക്കെത്തിയത്.
‘എന്റെ ഷിബുവേ, പൊന്നുമോനേ, എന്നെ തനിച്ചാക്കി അച്ഛന്റെ അരികിലേക്കു പോയല്ലോടാ നീ..’ ഷിബുവിന്റെ അമ്മ ശകുന്തള നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞപ്പോൾ കേട്ടു നിന്നവർക്കും കരച്ചിലടക്കാനായില്ല. അമ്മയെ ആശ്വസിപ്പിക്കാനാകാതെ സഹോദരി ഷിജിയും വിങ്ങിപ്പൊട്ടി.
ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരുമടക്കം വൻ ജനാവലിയാണ് ഷിബുവിനെ അവസാനമായി കാണാനെത്തിയത്. ജി.എസ്.ജയലാൽ എംഎൽഎ അടക്കം ഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
തുടർന്നു വീട്ടുവളപ്പിൽ സംസ്കരിച്ചു.
കഴിഞ്ഞ 14നു വൈകിട്ടാണ് ഇടവട്ടം ഷിജി നിവാസിൽ പരേതനായ രമേശന്റെയും ശകുന്തളയുടെയും മകൻ ആർ.എസ്.ഷിബു(47)വിനു മുക്കൂട്ടുകുന്നിൽ വച്ച് അപകടത്തിൽ പരുക്കേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി 15 നു തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും 21നു മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
നേപ്പാൾ സ്വദേശിനി ദുർഗകാമിക്കു ഹൃദയം നൽകിയതിനൊപ്പം മറ്റ് ആറു പേരുടെ ജീവിതത്തിലും പ്രകാശം പടർത്തിയാണ് ഷിബു യാത്രയാകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

