പുത്തൻചിറ ∙ വനിതാ വ്യവസായ യൂണിറ്റുകൾക്കായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കെട്ടിടം തുറന്നു കൊടുക്കാതെ അനാഥമായ നിലയിൽ. പാറമേൽ തൃക്കോവ് ക്ഷേത്രത്തിനു സമീപം പഴയ വിഇഒ ഓഫിസ് പ്രവർത്തിച്ചിരുന്ന ഭൂമിയിലാണ് ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം നിർമിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപേ ഉദ്ഘാടനം നടത്തിയെന്ന ആക്ഷേപം ഉയർന്നിരുന്നു. ചുറ്റുമതിൽ നിർമിച്ചില്ലെന്ന പരാതിയും പരിഹരിച്ചിട്ടില്ല.
ഏതാനും മാസങ്ങൾക്ക് മുൻപ് സംരംഭകരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ നടത്തിയെങ്കിലും മുറികൾക്ക് ഉയർന്ന വാടക നിശ്ചയിച്ചതിനാൽ പലരും പിന്തിരിഞ്ഞു.
പഞ്ചായത്ത് പരിധിയിൽ വനിതകൾ നടത്തുന്ന വ്യവസായങ്ങൾക്ക് മുറി അനുവദിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 5 മുറികളാണ് കെട്ടിടത്തിലുള്ളത്.
വൈദ്യുതി, വെള്ളം, വെളിച്ചം എന്നീ സൗകര്യങ്ങളടക്കം, മുറി മാസവാടകയ്ക്കു നൽകാനാണ് ബ്ലോക്ക് പഞ്ചായത്തിന്റെ തീരുമാനം. ഇതു ലഭ്യമാക്കാനുള്ള നടപടികൾ ഏറെ വൈകിയാണ് ആരംഭിച്ചതെന്ന് സംരംഭകർ പറയുന്നു.
കടമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏതാനും വനിതാ സംരംഭകർ അപേക്ഷ നൽകിയെങ്കിലും വലിയ വാടകയാണ് ഈടാക്കുന്നതെന്നു ചൂണ്ടിക്കാട്ടി പിൻമാറി.
സർക്കാർ മാനദണ്ഡപ്രകാരമുള്ള വാടകയാണെങ്കിലും വനിതാ സംരംഭകർക്കായി ഇളവ് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനങ്ങൾ വൈകുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

