സോഷ്യൽ മീഡിയയിലൂടെ ട്രാൻസ്ജെൻഡറെ ലൈംഗികമായി അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രമുഖ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ ധന്യ ഹർഷിദ് അറസ്റ്റിലായി. തൃശ്ശൂർ സിറ്റി സൈബർ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. തൃശ്ശൂർ സ്വദേശിയായ ട്രാൻസ്ജെൻഡർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് തനിക്കെതിരെ ലൈംഗികച്ചുവയോടെയുള്ള അധിക്ഷേപങ്ങളും അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണങ്ങളും നടത്തിയെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയുടെ ഭാഗമായി ധന്യയുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കേസിന് ആധാരമായ ഡിജിറ്റൽ തെളിവുകൾ ശാസ്ത്രീയമായി ശേഖരിക്കുന്നതിനായി ഈ ഫോൺ വിശദമായ പരിശോധനയ്ക്കായി അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് ഉൾപ്പെടെയുള്ള പ്രസക്തമായ വകുപ്പുകൾ ചുമത്തിയാണ് തൃശ്ശൂർ സിറ്റി സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

