ചാലക്കുടി ∙ ചാലക്കുടി പുഴയ്ക്കു കുറുകെ തൃശൂർ ദിശയിലേക്കു വാഹനങ്ങൾ പോയിരുന്ന പാലം അറ്റകുറ്റപ്പണികൾക്കും ബല പരിശോധനയ്ക്കുമായി അടച്ചതോടെ ഇരു ദിശകളിലേക്കും വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കിലോമീറ്ററുകൾ നീണ്ട
ഗതാഗതക്കുരുക്കിൽപെട്ടു ജനം വലയുകയാണ്. വാഹനങ്ങൾ പൊലീസ് ഇടപെട്ടു സമാന്തര റോഡുകൾ വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും കുരുക്കിന് അയവില്ല.
എറണാകുളം ദിശയിലേക്കുള്ള പാലത്തിലൂടെയാണ് ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. പാലമെത്തുന്നതിനു മുൻപും ശേഷവും ദേശീയപാതയിലെ മീഡിയനുകൾ മുറിച്ചു നീക്കി അതിലൂടെയാണ് ആ പാലത്തിലേക്കു വാഹനങ്ങൾ തിരിച്ചുവിടുന്നത്.
ചാലക്കുടിപ്പാലത്തിൽ അറ്റകുറ്റപ്പണി 6 ദിവസത്തേക്ക്
ചാലക്കുടി ∙ അറ്റകുറ്റപ്പണിക്കും ബലപരിശോധനയ്ക്കും അടച്ചിട്ട
ചാലക്കുടിപ്പാലത്തിൽ പണി ശനിയാഴ്ച രാത്രി ആരംഭിച്ചു. യന്ത്രസഹായത്തോടെ പാലത്തിന്റെ സ്പാനുകൾക്കിടയിലുള്ള ഭാഗത്തെ ടാറിങ് മുറിച്ചുനീക്കുകയും പല ഭാഗത്തായി വൃത്താകൃതിയിൽ ടാറിങ് തുളച്ചുമാണു പരിശോധന.
അടുത്ത ദിവസങ്ങളിൽ ബലപരിശോധന നടത്തും. അതിന്റെ അടിസ്ഥാനത്തിലാണു ബെയറിങ് മാറ്റുന്ന ജോലികളുടെ തീയതി തീരുമാനിക്കുക.
നിലവിൽ 6 ദിവസത്തേക്കാണു പാലം അടച്ചിട്ടുള്ളത്. ഇതുപ്രകാരം 24നു തുറക്കും.
എന്നാൽ ബെയറിങ് മാറ്റുന്ന ജോലികൾ കൂടി ഉടൻ നടത്താൻ തീരുമാനിച്ചാൽ പാലം തുറക്കുന്നതു നീളാനും സാധ്യതയുണ്ട്.
മഴയെത്തുന്നതിനും സ്കൂളുകൾ അവധി കഴിഞ്ഞു തുറക്കുന്നതിനും മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയില്ലെങ്കിൽ വൻ പ്രതിസന്ധിയാകും. മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതയുടെയും കൊരട്ടിയിൽ മേൽപ്പാലത്തിന്റെയും നിർമാണ ജോലികളും ഈ സമയത്തു നടത്തുന്നുണ്ട്.
അടിപ്പാതകളുടെയും അനുബന്ധ റോഡുകളുടെയും ഭാരപരിശോധനയും നടത്തും. ഇന്നു രാവിലെ ഗതാഗതക്കുരുക്കു കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്.
തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കു ചിറങ്ങരയിൽനിന്ന് വഴിച്ചാൽ, ദേവമാത, കൊരട്ടി മുത്തിയുടെ ദേവാലയം, കാടുകുറ്റി, സമ്പാളൂർ, ഗുരുതിപ്പാല വഴി ചാലക്കുടിയിലെത്താം. എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്കു ചാലക്കുടി മാർക്കറ്റ് റോഡ്, വെട്ടുകടവ് പാലം, മേലൂർ, നടത്തുരുത്ത്, കോനൂർ വഴി പെരുമ്പിയിൽ ദേശീയപാതയിൽ പ്രവേശിച്ചു യാത്ര തുടരാനാകും.
ഈ സമാന്തര റോഡുകൾ വഴി വാഹനങ്ങൾ പോയാൽ ചാലക്കുടിപ്പാലവും കൊരട്ടിയും ഒഴിവാക്കി യാത്ര നടത്താനാകും. ചാലക്കുടി ഡിവൈഎസ്പി പി.എച്ച്.ഇബ്രാഹിമിന്റെ നേതൃത്വത്തിലാണു ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

