കൊച്ചിയിലെ കോതമംഗലത്ത് ക്രൂരമായ കൊലപാതകം. പുലർച്ചെ രണ്ടുമണിയോടെയാണ് കുത്തുകുഴി മാരമംഗലം ഹാപ്പി നഗർ പുല്ലാന്തിക്കാടൻ വീട്ടിൽ താമസിക്കുന്ന കുഞ്ഞമ്മ (61)യെ ഭർത്താവ് പി.വി കുര്യാക്കോസ് (65) കൊലപ്പെടുത്തിയത്.
അടുക്കളയിൽ ഉപയോഗിക്കുന്ന നീളമുള്ള സ്റ്റീൽ കത്തി ഉപയോഗിച്ച് പത്തു തവണയാണ് കുര്യാക്കോസ് ഭാര്യയെ കുത്തിയത്. മൂന്നാഴ്ച മുൻപായിരുന്നു കുര്യാക്കോസിന്റെ ബൈപാസ് ശസ്ത്രക്രിയ.
കുര്യാക്കോസിന്റെ സംശയരോഗമാണ് കൊലപാതകത്തിന് കാരണം എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. വിദേശത്തുള്ള മകനും മകളും എത്തിയ ശേഷം വ്യാഴാഴ്ചയോടെ കുഞ്ഞമ്മയുടെ സംസ്കാരം നടക്കുമെന്നാണ് വിവരം.
ഭാര്യയെ കൊലപ്പെടുത്തി വിവരം പ്രതി തന്നെയാണ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് പറഞ്ഞത്. വെളുപ്പിനെ രണ്ടു മണിക്കായിരുന്നു ഈ സംഭവം.
തുടർന്ന് മകൻ ഇക്കാര്യം അയൽവാസിയെ വിളിച്ച് അറിയിക്കുകയായിരുന്നു. പിതാവ് ഇത്തരത്തിൽ പറയുന്നുണ്ടെന്നും ഒന്നു നോക്കാനും മകന് ആവശ്യപ്പെട്ടതനുസരിച്ച് അയൽവാസി വീട്ടിലെത്തിയപ്പോൾ കുര്യാക്കോസ് പുറത്തേക്ക് ഇറങ്ങിവന്ന് കൊലപാതക കാര്യം വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് അയൽവാസി പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. നീളമുള്ള കറിക്കത്തി ഉപയോഗിച്ച് പത്തോളം തവണ കുത്തിയിട്ടുണ്ട് എന്നാണ് പൊലീസ് നൽകുന്ന വിവരം.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മൂവാറ്റുപുഴ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയം മൂന്നാണ് തന്റെ ഭാര്യാമാതാവിനെ കുര്യാക്കോസ് കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് എന്ന മകളുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് എഫ്ഐആർ തയാറാക്കിയത്.
ഇക്കാര്യം പ്രതി പൊലീസിനു കൊടുത്ത മൊഴിയിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം, പ്രതിയുടെ ഹൃദയശസ്ത്രക്രിയ കഴിഞ്ഞിട്ട് അധികമാകാത്ത സാഹചര്യത്തിൽ വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
പ്രതിക്ക് സംസാരിക്കുന്നതിനും ബുദ്ധിമുട്ടുണ്ട്. അതുപോലെ ശബ്ദം കാര്യമായി പുറത്തുവരുന്നില്ല.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള ആരോഗ്യസ്ഥിതിയാണെന്നാണ് കരുതുന്നത്. ഭാര്യയുമായി വഴക്കുണ്ടായി എന്ന് പ്രതി പറയുന്നുണ്ട്.
പ്രതിയുടെ കാലിന് പരുക്കേറ്റിരുന്നു. കസ്റ്റഡിയിലെടുത്ത് മെഡിക്കല് പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്.
കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങൾ അടക്കം വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ പൂർണ്ണമായി വ്യക്തമാകൂ എന്നും പൊലീസ് വ്യക്തമാക്കി. എന്താണ് ഇത്തരമൊരു ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്ന് മനസിലാകുന്നില്ലെന്ന് വാർഡ് മെംബർ എൻ.ഐ.അഗസ്റ്റിൻ വ്യക്തമാക്കി.
പള്ളിക്കമ്മിറ്റിയിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന ആളാണ് കുര്യാക്കോസ്. സാമ്പത്തിക പ്രശ്നങ്ങളുമില്ല.
ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന് വിഷാദരോഗം പിടിപെട്ടിരുന്നതായി പറയപ്പെടുന്നുണ്ട്. കുഞ്ഞമ്മയുടെ മൃതദേഹം ഇപ്പോൾ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.
മക്കൾ നാട്ടിൽ എത്തിയ ശേഷമായിരിക്കും സംസ്കാര ചടങ്ങുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

