സീതത്തോട് ∙ മണിയാർ ജലസേചന പദ്ധതിയുടെ ജലസംഭരണിയായ മണിയാർ അണക്കെട്ടിന്റെ സ്ലൂയിസ് വാൽവുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു. കാലവർഷത്തിനു മുൻപായി ജോലികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ.
പുതിയ സ്ലൂയിസ് വാൽവ് സ്ഥാപിക്കും വരെ കക്കാട്ടാറ്റിലൂടെ ചെളി കലർന്ന വെള്ളമാകും ഒഴുകുക. ചെളിവെള്ളം കാരണം ആറ്റിൽ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
പദ്ധതിക്കു രണ്ട് സ്ലൂയിസ് വാൽവുകളാണ് ഉള്ളത്.
1976ൽ പദ്ധതി കമ്മിഷൻ ചെയ്തതിനുശേഷം സ്ലൂയിസ് വാൽവുകൾ മാറ്റി സ്ഥാപിച്ചിട്ടില്ല. ദീർഘനാളായി വാൽവുകൾ പ്രവർത്തനരഹിതമായിരുന്നു.
അണക്കെട്ട് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ സ്ലൂയിസ് വാൽവ് മാറ്റി പുതിയവ സ്ഥാപിക്കുന്നത്. അണക്കെട്ടിന്റെ ഏറ്റവും അടിത്തട്ടിലായി സ്ഥാപിച്ചിട്ടുള്ള പഴയ സ്ലൂയിസ് വാൽവുകൾ കഴിഞ്ഞ ദിവസം കരക്കെത്തിച്ചു.
ഉടൻ തന്നെ പുതിയ വാൽവുകൾ സ്ഥാപിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ. ഇതിനായി കക്കാട്ടാറ്റിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി വരും ദിവസം കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയിൽനിന്നുള്ള വൈദ്യുതോൽപാദനം നിർത്തിവയ്ക്കും.
മാസങ്ങൾക്കു മുൻപേ പുതിയ സ്ലൂയിസ് വാൽവുകൾ സ്ഥലത്ത് എത്തിച്ചിരുന്നു.
പദ്ധതിയുടെ ഒന്ന്, 3, 4, 5 ഷട്ടറുകളുടെ ജോലികളും പൂർത്തിയായി കഴിഞ്ഞു. പെയ്ന്റിങ് ജോലികളാണ് പുരോഗമിക്കുന്നത്.
ഈ ഷട്ടറുകളുടെ പഴയ ഭാഗങ്ങൾ നീക്കം ചെയ്തു തുടങ്ങും. രണ്ടാം നമ്പർ ഷട്ടറിന്റെ നവീകരണ ജോലികളും നടക്കുന്നുണ്ട്.
പദ്ധതിയിൽനിന്നും കനാൽ വഴിയുള്ള ജലവിതരണം കഴിഞ്ഞ 31ന് ആണ് അവസാനിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

