അരിമ്പൂർ∙ പല കാരണങ്ങളാൽ നിലച്ച കൈപ്പിള്ളി റോഡിന്റെ പണി വീണ്ടും തുടങ്ങി. പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതി (പിഎംജിഎസ് വൈ) പ്രകാരം 289.27 ലക്ഷം രൂപ ചെലവിൽ നിർമാണം ആരംഭിച്ച ശേഷം പണി നിലച്ച റോഡിന്റെ പണിയാണ് പുനരാരംഭിച്ചത്.
റീടെൻഡർ പ്രകാരം പുതിയ കരാറുകാർ ഏറ്റെടുത്ത് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപേ എഗ്രിമെന്റ് ഒപ്പിട്ടിരുന്നു. ഇന്നലെ പിഎംജിഎസ് വൈ നടത്തിപ്പുകാരായ ഉദ്യോഗസ്ഥർ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എൽ.ജോൺസൺ, പഞ്ചായത്തംഗം അനസ് കൈപ്പിള്ളി, കരാറുകാരുടെ പ്രതിനിധികൾ, തൊഴിലാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ റോഡ് ലെവലിങ് അളവ് നടത്തി.
ദേശീയ നിലവാരത്തിൽ ഒരു വർഷത്തിനുള്ളിൽ പണികൾ പൂർത്തിയാക്കുമെന്നാണ് കരാർ.
3.518 കിലോമീറ്റർ ദ റോഡിന്റെ നിർമാണോദ്ഘാടനം 2023 സെപ്റ്റംബർ 13ന് നടത്തിയിരുന്നു. കരാർ പ്രകാരം ഒരു വർഷത്തിനുള്ളിൽ റോഡ് പണി പൂർത്തിയാക്കേണ്ടതായിരുന്നു.
വിവിധ കാരണങ്ങളാൽ പണി പൂർത്തിയാക്കിയില്ല. ഇതിനെ തുടർന്നാണ് റീടെൻഡർ നടത്തി പണികൾ വീണ്ടും തുടങ്ങിയിട്ടുള്ളത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

