കോഴിക്കോട് ∙ കോനാട് കാമ്പുറം തീരദേശത്ത് രാത്രികാലങ്ങളിൽ നടക്കുന്ന പിറന്നാൾ ആഘോഷങ്ങളും അതിനോടനുബന്ധിച്ചുള്ള വെടിക്കെട്ടും പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറുന്നു. മറ്റ് പ്രദേശങ്ങളിൽ നിന്നെത്തുന്ന യുവതീയുവാക്കളുടെയും കുട്ടികളുടെയും നേതൃത്വത്തിലാണ് രാത്രി സമയങ്ങളിൽ ഇവിടെ ആഘോഷങ്ങൾ സംഘടിപ്പിക്കപ്പെടുന്നത്.
‘‘ രാത്രി പന്ത്രണ്ടു മണിക്ക് പിറന്നാൾ ആഘോഷിക്കുന്നതൊക്കെ അടിപൊളിയാണ്. പക്ഷേ അത് ഒരു പരിയചവുമില്ലാത്ത നാട്ടിലെ നാട്ടുകാരെ ഉറക്കത്തിൽ ഞെട്ടിച്ച് വിളിച്ചുണർത്തിയിട്ടുവേണോ?’’ ഈ ചോദ്യം ചോദിക്കുന്നത് കോനാട് കാമ്പുറം തീരദേശത്തു താമസിക്കുന്ന ജനങ്ങളാണ്.
എല്ലാ ദിവസവും രാത്രി പന്ത്രണ്ടു മുതൽ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെയും യുവതീയുവാക്കളുടെയും തിരക്കാണ്. കോനാട് പ്രദേശത്തുള്ളവരല്ല ഇവിടെയെത്തുന്നത്.
കേക്കു മുറിച്ചതിനു പിറകെ കടപ്പുറത്ത് ഒരു മിനി പൂരം വെടിക്കെട്ടാണ് സമീപകാലത്തെ രീതി. തീരദേശത്തെ വീടുകളിൽ ഉറങ്ങിക്കിടക്കുന്ന എല്ലാ മനുഷ്യരും പടക്കം പൊട്ടുന്നതു കേട്ട് കട്ടിലിൽനിന്ന് ഞെട്ടി എഴുന്നേൽക്കുകയാണ്.
ഈ വീടുകളിൽ മത്സ്യത്തൊഴിലാളികളും വിദ്യാർഥികളുമൊക്കെ ജോലി കഴിഞ്ഞ് തിരിച്ചെത്തി കിടന്നുറങ്ങുന്ന സമയത്താണ് പടക്കം പൊട്ടിക്കൽ. കുഞ്ഞുങ്ങളുള്ള വീടുകളിലും പ്രതിസന്ധി രൂക്ഷമാണ്.
കു ഞ്ഞുങ്ങൾ ഞെട്ടിയുണരുന്നുണ്ടെന്ന് പ്രദേശത്തെ അമ്മമാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

