തിരുവനന്തപുരം നഗരൂരിൽ വീട്ടുജോലിക്കിടെ തെരുവുനായയുടെ ക്രൂരമായ ആക്രമണത്തിൽ പതിനൊന്നുകാരന് ഗുരുതര പരിക്കേറ്റു. മൊട്ടലുവിള സ്വദേശികളായ രാജു – അഞ്ജു ദമ്പതികളുടെ മകൻ ശരൺ എന്ന കുട്ടിക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്.
ആക്രമണത്തിൽ കുട്ടിയുടെ വലതുകൈയിലെ വിരലിന്റെ പകുതിഭാഗം നായ കടിച്ചെടുക്കുകയായിരുന്നു. ഇതിനുപുറമെ കുട്ടിയുടെ കാലിനും ആഴത്തിലുള്ള മുറിവുകൾ ഏറ്റിട്ടുണ്ട്.
നിലവിൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരമാണ് ഈ നടുക്കുന്ന സംഭവം നടന്നത്.
വീടിന്റെ മുറ്റത്ത് സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കവെയായിരുന്നു തെരുവുനായയുടെ കടന്നാക്രമണം ഉണ്ടായത്. കുട്ടിയുടെ നേരെ നായ ചാടിവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഇളയ കുട്ടി ഉടൻ തന്നെ ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. കുട്ടിയുടെ നിലവിളിയും വീട്ടുകാരുടെ ബഹളവും കേട്ടാണ് നായ അവിടെ നിന്നും ഓടിപ്പോയത്.
ഉടൻ തന്നെ കുടുംബാംഗങ്ങൾ പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും, കുട്ടിയെ ആക്രമിച്ച നായ സമീപ പ്രദേശങ്ങളിലെ മറ്റ് വളർത്തുമൃഗങ്ങളെയും ആക്രമിച്ചിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

