തൃശൂർ: ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീക്ക് ദാരുണാന്ത്യം. പുല്ലഴി സ്വദേശി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിലെ മാങ്കുഴിയിൽ പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് അപകടത്തിൽ മരിച്ചത്.
ശനിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ചേറ്റുപുഴ കയറ്റത്തിൽ ഫിസിയോതെറാപ്പി സെന്ററിന് മുന്നിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്.
മനക്കൊടിയിലെ അമ്മയുടെ വീട്ടിൽ പോയി മടങ്ങിവരികയായിരുന്നു അനിത. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അനിതയുടെ വാഹനത്തെ, അതേ ദിശയിൽ എത്തിയ സ്വകാര്യ ബസ് അശ്രദ്ധമായി മറികടക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ വേളയിൽ ബസ് സ്കൂട്ടറിലിടിക്കുകയും, നിയന്ത്രണം വിട്ട അനിത ബസിനടിയിലേക്ക് തെറിച്ചുവീഴുകയുമാണുണ്ടായത്.
തുടർന്ന് അനിതയുടെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ അനിതയുടെ മരണം സംഭവിക്കുകയും ചെയ്തു.
തൃശൂർ – കാഞ്ഞാണി – പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസാണ് അപകടത്തിന് കാരണമായത്. സംഭവുമായി ബന്ധപ്പെട്ട് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

