വേദിയിൽ അവതരിപ്പിച്ചതു നാടകമായിരുന്നെങ്കിലും അവർ പറഞ്ഞതും ചെയ്തതും അഭിനയമായിരുന്നില്ല. രണ്ടു ദിവസം മുൻപു മരിച്ച നിലയിൽ കണ്ടെത്തിയ സഹപാഠിയുടെ കബറടക്ക ദിനത്തിൽ അവർ നെഞ്ചിൽ കല്ലുകയറ്റിവച്ച വേദനയോടെ നാടകം അവതരിപ്പിച്ചു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന സന്ദേശമടങ്ങിയ നാടകത്തിന് എ ഗ്രേഡ് നേടിയെങ്കിലും ആഹ്ലാദമോ ആശ്വാസമോ ഇല്ലാതെ അവർ മടങ്ങി.
ഹൈസ്കൂൾ വിഭാഗം അറബിക് നാടക മത്സരത്തിൽ തൃശൂർ ചെന്ത്രാപ്പിന്നി എച്ച്എസ്എസിലെ സംഘമാണ് എ ഗ്രേഡ് നേടിയത്. അറബിയിൽ ‘ഫജ്റും ജദീദ് ലിൽ ബഖാഅ് ’ എന്ന വാചകത്തിന് ‘അതിജീവനത്തിന്റെ പുതിയ പുലരി’ എന്നാണർഥം.
ബാബു അബ്രഹാമിന്റെ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകത്തെ ആധാരമാക്കിയ നാടകം വേദിയിൽ അവതരിപ്പിക്കുമ്പോൾ പ്രിയ കൂട്ടുകാരൻ അമീർ അലിയുടെ മുഖമായിരുന്നു മത്സരാർഥികളുടെ മനസ്സു നിറയെ. ഇതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അമീറിനെ രണ്ടുദിവസം മുൻപു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്നലെയായിരുന്നു കബറടക്കം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

