കൃത്യമായ ഭക്ഷണക്രമീകരണം ഉണ്ടായതുകൊണ്ട് മാത്രം കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുകയില്ല. അതിന് ദിവസവുമുള്ള ശീലങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
കുടലിന്റെ ആരോഗ്യം കൂട്ടുന്നതിന് ഈ ശീലങ്ങൾ പതിവാക്കൂ. നല്ല ഉറക്കം ലഭിച്ചില്ലെങ്കിലും കുടലിന്റെ ആരോഗ്യം തകരാറിലാവാൻ സാധ്യതയുണ്ട്.
അതിനാൽ തന്നെ നല്ല ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് നല്ല രീതിയിലുള്ള വ്യായാമം അത്യാവശ്യമാണ്.
തൈര്, മോര്, ഉപ്പിലിട്ട പച്ചക്കറികൾ എന്നിവ ദിവസവും കഴിക്കാൻ ശ്രദ്ധിക്കണം.
ഇത് നല്ല ദഹനം ലഭിക്കാനും വീക്കം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നല്ല ദഹനം ലഭിക്കണമെങ്കിൽ നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രദ്ധിക്കണം.
വേഗത്തിൽ കഴിച്ച് തീർക്കുമ്പോൾ നല്ല ദഹനം ലഭിക്കുകയില്ല. രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
ഇത് നിങ്ങളെ ഹൈഡ്രേറ്റായിരിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
ഇത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

