പട്ടിക്കാട് ∙ മണ്ണുത്തി–വടക്കഞ്ചേരി ദേശീയപാതയിൽ പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽ മാത്രമുണ്ടായ അപകടത്തിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3 പേർ. പട്ടിക്കാട് മേൽപാതയിൽ വ്യാഴം ഉച്ചയ്ക്കു നിയന്ത്രണം വിട്ട
ബൈക്ക് ഡിവൈഡറിൽ ഇടിച്ചുകയറി പാലക്കാട് കല്ലേക്കാട് സ്വദേശി വടക്കേപുര വീട്ടിൽ ചാമിയുടെ മകൻ സുരേഷ് കുമാർ (45) മരിച്ചിരുന്നു.
മുൻപു നടന്ന വ്യത്യസ്ത അപകടങ്ങളിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന 2 പേർ ഇന്നലെ രാവിലെ മരണത്തിനു കീഴടങ്ങിയതോടെയാണു പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളുണ്ടായത്. ഈ മാസം 3നു കുതിരാൻ തുരങ്കത്തിനുള്ളിൽ ചരക്കുലോറിക്കു പിന്നിൽ ഓട്ടോറിക്ഷയിടിച്ചു പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഏങ്ങണ്ടിയൂർ കുണ്ടലിയൂർ തൊടുവിൽ വീട്ടിൽ രതീഷ്(45) ഇന്നലെ രാവിലെ മരിച്ചു.
വഴുക്കുംപാറയിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുരുവായൂർ സ്വദേശി ആദർശും(21) ഇന്നലെ രാവിലെയാണു മരിച്ചത്.
ഒരാഴ്ച മുൻപു മുടിക്കോട് ഷാൾ കുരുങ്ങി ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന മുടിക്കോട് അമ്പലത്തു വീട്ടിൽ അയിഷ(53)യും മരിച്ചതു ദേശീയപാതയിലെ അപകടത്തിൽപ്പെട്ടാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

