പത്തനാപുരം ∙ പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ വലിയ കലക്ഷൻ ലഭിച്ചു കൊണ്ടിരുന്ന പുതിയ എസി പ്രീമിയം ബസ് വീണ്ടും കട്ടപ്പുറത്ത്. പത്ത് ദിവസമായി കോയമ്പത്തൂർ സർവീസില്ല, യാത്രക്കാർ ദുരിതത്തിൽ.
രാത്രി 7.50ന് പുറപ്പെട്ട് പുലർച്ചെ കോയമ്പത്തൂരിലെത്തുന്ന സർവീസാണ് നിലച്ചത്. എൻജിൻ തകരാറാണ് കാരണമെന്നാണ് വിവരം.
മാസത്തിൽ പല തവണ തകരാറിലാകുന്ന ബസ്, ശരിയാക്കി എത്തിച്ച്, രണ്ട് ദിവസം ഓടുമ്പോഴേക്കും വീണ്ടും തകരാറിലാകും. രണ്ട് എസി ബസുകളാണ് പത്തനാപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്നത്.
രണ്ടിന്റെയും അവസ്ഥ ഇതു തന്നെയാണ്.
വേനൽ കടുത്തതോടെ എസി ബസുകൾ തേടിപ്പിടിച്ചാണ് ദീർഘദൂര യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ഈ സമയത്ത് ബസ് തകരാറിലായത് ഡിപ്പോയുടെ വരുമാനത്തെയും ബാധിച്ചു.
ഇടവേള ഏറെയില്ലാതെ ഇല്ലാതെ സർവീസ് നടത്തുന്നതാണ് അടിക്കടിയുള്ള തകരാറിന് കാരണമെന്നാണ് ബസ് കമ്പനി അധികൃതരുടെ വിശദീകരണം. നിലവിൽ രാവിലെ 6 മണിക്ക് പത്തനാപുരത്ത് നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ബസ്, തിരികെ നാലിന് പത്തനാപുരത്തെത്തും.
ശേഷം രാത്രി 7.50ന് കോയമ്പത്തൂരിലേക്ക് പോകും.
പിറ്റേ ദിവസം ഉച്ചയ്ക്ക് തിരിച്ച് രാത്രി 10ന് ശേഷം മടങ്ങിയെത്തും. ഓരോ സർവീസിനും ശേഷവും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് ഇടവേള.
ഇത്രയും സമയം പോരെന്നാണ് വിദഗ്ധർ പറയുന്നത്. രാവിലെ എറണാകുളത്തേക്കുള്ള സർവീസ് ഒഴിവാക്കിയാൽ ബസിന്റെ തകരാറിൽ വലിയൊരു ശതമാനം പരിഹരിക്കാമെന്നും ഇവർ പറയുന്നു.
എന്നാൽ വലിയ കലക്ഷൻ ലഭിക്കുന്നതിനാൽ എറണാകുളം സർവീസ് ഒഴിവാക്കുന്ന കാര്യത്തിൽ കെഎസ്ആർടിസി അനുകൂലിക്കുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

